ജമ്മുവിൽ ഏറ്റുമുട്ടൽ: 4 ഭീകരരെ വധിച്ചു; 3 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

Last Updated:

തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പുൽവാമ ജില്ലയിലെ ലസ്സിപോറ മേഖലയിൽ സുരക്ഷാ സേനാ തെരച്ചിലിനെത്തിയത്

‌ശ്രീനഗർ: കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്. പുല്‍വാമയിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവർ ലഷ്കർ-ഇ-തായിബാ സംഘാംഗങ്ങളാണ്.
‌Also Read-തലസ്ഥാനത്തെ ഡ്രോൺ: പറന്നത് വവ്വാലോ? ഉറപ്പിക്കാനാകതെ അന്വേഷണസംഘം
തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പുൽവാമ ജില്ലയിലെ ലസ്സിപോറ മേഖലയിൽ സുരക്ഷാ സേനാ തെരച്ചിലിനെത്തിയത്. ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. തീവ്രവാദികളാണ് ആദ്യം സൈന്യത്തിന് നേരെ വെടിയുതിർത്തത്. തുടർന്ന് നടന്ന പോരാട്ടത്തിൽ നാല് ഭീകരരെ സൈന്യം വധിക്കുകയായിരുന്നു. ഇവരുടെ കയ്യിൽ നിന്ന് തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മുവിൽ ഏറ്റുമുട്ടൽ: 4 ഭീകരരെ വധിച്ചു; 3 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement