കാമുകനെ വിവാഹം കഴിക്കാനായി ഇന്ത്യൻ അതിർത്തി കടന്ന ബംഗ്ലാദേശി യുവതി അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇരുവരും തമ്മിൽ 15 ദിവസത്തെ പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായി
അഗർത്തല: കാമുകനെ വിവാഹം കഴിക്കാൻ അതിർത്തി കടന്ന ബംഗ്ലാദേശി യുവതിയെ ത്രിപുര പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ത്രിപുര ജില്ലയിലെ ധർമനഗറിലാണ് ബംഗ്ലാദേശി യുവതി അനധികൃതമായി അതിർത്തി കടന്നതെന്ന് ത്രിപുര പൊലീസ് അറിയിച്ചു.
ധർമ്മനഗർ സബ്ഡിവിഷനിലെ ഫുൽബാരിയിൽ താമസിക്കുന്ന നൂർ ജലാൽ (34) എന്നയാളെ വിവാഹം കഴിക്കാനായാണ് യുവതി അതിർത്തി കടന്നത്. ഇയാൾ ആയുർവേദ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നയാളാണ്. നൂർ ജലാൽ ബംഗ്ലാദേശിലെ മൗലവി ബസാർ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. സന്ദർശന വേളയിൽ, വിവാഹിത കൂടിയായ ഫാത്തിമ നുസ്രത്ത് എന്ന യുവതിയുമായി പരിചയത്തിലായി.
തുടർന്ന് ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ 15 ദിവസത്തെ പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായി. വാട്സാപ്പ് വഴി ഇരുവരും ദിവസവും സംസാരിക്കാറുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നൂർ ജലാലിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് നൂറിനെ കാണാനായി യുവതി അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചത്.
advertisement
Also Read- ക്രിക്കറ്റ് ഗെയിമിങ് ആപ്പിലൂടെ ഒന്നരക്കോടി സമ്മാനം ലഭിച്ച സബ് ഇന്സ്പെക്ടര്ക്ക് സസ്പെന്ഷൻ
യുവതി അറസ്റ്റിലായ വിവരം അവരുടെ ബന്ധുക്കളെ അറിയിച്ചതായി ത്രിപുര പൊലീസ് അറിയിച്ചു. ഇന്ത്യയിലേക്ക് എത്തിയാൽ വിവാഹം കഴിക്കാമെന്ന് നൂർ ജലാൽ അറിയിച്ചുവെന്നും ഇതോടെയാണ് താൻ അതിർത്തി കടന്നതെന്നും യുവതി പറഞ്ഞതായി ധർമനഗർ പൊലീസ് എസ്.എച്ച്.ഒ ദേബാശിഷ് സാഹ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tripura
First Published :
Oct 27, 2023 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കാമുകനെ വിവാഹം കഴിക്കാനായി ഇന്ത്യൻ അതിർത്തി കടന്ന ബംഗ്ലാദേശി യുവതി അറസ്റ്റിൽ









