News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 28, 2020, 10:57 PM IST
aarogyasethu
ന്യൂഡൽഹി:
ആരോഗ്യ സേതു ആപ്പ് സർക്കാരിന്റേതെന്ന് കേന്ദ്രസർക്കാർ. ആപ്പ് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വികസിപ്പിച്ചതെന്നും
സർക്കാർ വ്യക്തമാക്കി. ആരോഗ്യ സേതു ആപ്പ്
സൃഷ്ടിച്ചതാരാണെന്നും എങ്ങനെയെന്നും അറിയില്ലെന്ന് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി വിവാദമായതോടെയാണ് വിശദീകരണവുമായി കേന്ദ്ര സർക്കാർ എത്തിയത്.
ആരോഗ്യ സേതുവിന്റെ നിർമ്മാണം അടക്കമുളള വിവരങ്ങൾ തേടി ആക്ടിവിസ്റ്റായ ഗൌരവ് ദാസ്
ഐടി മന്ത്രാലയത്തിന് കീഴിലെ നാഷ്ണൽ ഇൻഫോർമാറ്റിക്സ് സെന്റർ, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ , ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നിവിടങ്ങളിലേക്ക് വിവരാവകാശ അപേക്ഷ അയച്ചിരുന്നു.
എന്നാൽ ആപ്പ് സൃഷ്ടിച്ചതാരെന്നോ എങ്ങിനെയെന്നോ മറുപടി ലഭിച്ചില്ല. സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ഐടി മന്ത്രാലയവും നാഷ്ണൽ ഇൽഫോർമാറ്റിക്സ് സെന്ററും തങ്ങളല്ല നിർമ്മാതാക്കളെന്ന് അറിയിച്ചു. ഇതേതുടർന്ന്ഉത്തരവാദിത്തപ്പെട്ട മന്ത്രാലയങ്ങൾ നവംബർ 24ന് ഹാജരായി വിശദീകരണം നല്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നു. gov.in എന്ന ഡൊമൈൻ ഉപയോഗിച്ച് എങ്ങിനെ ആപ്ലിക്കേഷന് നിർമ്മിച്ചു എന്ന് ആരാഞ്ഞ് ചീഫ് പബ്ലിക് ഇന്ഫർമേഷന് ഒഫീസർക്കും നാഷ്ണൽ ഇന്ഫോർമാറ്റിക്സ് സെന്റിനും നോട്ടീസ് അയച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ വിശദീകരണം. കോവിഡ് പ്രതിരോധ പ്രവർത്തിനായി ആരോഗ്യസേതു ആപ്പ് ലക്ഷക്കണക്കിന് പേരാണ് ഉപയോഗിച്ചത്. ആപ്പിന്റെ സുക്ഷിതത്വം സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളെല്ലാം ആരോപണമുന്നയിച്ചിരുന്നു.
Published by:
Gowthamy GG
First published:
October 28, 2020, 10:57 PM IST