നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് ദമ്പതികളും മകളും ജീവനൊടുക്കി; കടബാധ്യതയെന്ന് സൂചന

  തിരുവനന്തപുരത്ത് ദമ്പതികളും മകളും ജീവനൊടുക്കി; കടബാധ്യതയെന്ന് സൂചന

  കഴിഞ്ഞ ദിവസം രാത്രി മനോജ് കുമാറാണ് ആദ്യം വിഷം കഴിച്ചത്. ഇദ്ദേഹത്തെ പൊലീസെത്തി ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് ഭാര്യ രഞ്ജുവും അമൃതയും വിഷം കഴിച്ചത്.

  • Share this:
   തിരുവനന്തപുരം: ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കി. നന്ദന്‍കോട് സ്വദേശികളായ മനോജ് കുമാർ (45) ഭാര്യ രഞ്ജു (38), മകൾ അമൃത (16) എന്നിവരാണ് വിഷം കഴിച്ച് മരിച്ചത്. മുണ്ടക്കയം സ്വദേശികളായ കുടുംബം നന്ദൻകോട് വാടകയ്ക്ക് താമസിക്കുകയാണ്. ചാലയിൽ സ്വർണ പണിക്കാരനാണ് മനോജ് കുമാർ.

   കഴിഞ്ഞ ദിവസം രാത്രി മനോജ് കുമാറാണ് ആദ്യം വിഷം കഴിച്ചത്. ഇദ്ദേഹത്തെ പൊലീസെത്തി ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് ഭാര്യ രഞ്ജുവും അമൃതയും വിഷം കഴിച്ചത്.   ആശുപത്രിയിൽ നിന്നും ആളുകൾ മടങ്ങിയെത്തുമ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

   Also Read-800 കിലോ 'ചാണകം' കാണാതായി; മോഷണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

   സംസ്ഥാനത്ത് ഇന്ന് മറ്റൊരു ദാരുണ സംഭവത്തിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. കോഴിക്കോട് രാമനാട്ടുകാര പുളിഞ്ചോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Asha Sulfiker
   First published:
   )}