A K Antony | കോവിഡ് മുക്തനായി; എ കെ ആന്റണി ആശുപത്രി വിട്ടു
Last Updated:
എ കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം മകൻ അനിൽ കെ ആന്റണിയാണ് അറിയിച്ചത്.
ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് എ കെ ആന്റണി ആശുപത്രി വിട്ടു. കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച് രോഗം ഭേദമായതിന് ശേഷമാണ് ആന്റണി ആശുപത്രി വിടുന്നത്. പതിനേഴു ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ആന്റണി ആശുപത്രി വിട്ടത്.
കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസിൽ ആയിരുന്നു അദ്ദേഹം ചികിത്സ തേടിയത്. കോവിഡിൽ നിന്ന് മുക്തി നേടിയതിനെ തുടർന്ന് അദ്ദേഹം ആശുപത്രി വിട്ടു.
You may also like:ഒറ്റവാക്കിൽ 2020നെപ്പറ്റി പറയണമെന്ന് ട്വിറ്റർ; 'ഡിലീറ്റ്' എന്ന് വിൻഡോസ്, 'അൺസബ്സ്ക്രൈബ്' എന്ന് യുട്യൂബ് - രസകരമായ മറുപടികൾ [NEWS]മരിച്ചയാൾക്ക് സ്വന്തം ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയില്ല; പെട്ടിയിൽ കിടന്ന് വരാൻ നിർദ്ദേശം [NEWS] കല്യാണം കഴിക്കണോ? ആദ്യം മതം ഏതാണെന്ന് വ്യക്തമാക്കണം; പിന്നെ വരുമാനവും എത്രയുണ്ടെന്ന് അറിയിക്കണം [NEWS]
നേരത്തെ ആന്റണിയുടെ ഭാര്യ എലിസബത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എലിസബത്തും കോവിഡ്
advertisement
മുക്തയായി.
എലിസബത്തിന് നേരിയ ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആന്റണി സ്വയം നിരീക്ഷണത്തിലായി. പിന്നീട് ആന്റണിയും പരിശോധനയ്ക്ക് വിധേയനാകുകയും കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് എയിംസിൽ ചികിത്സ തേടുകയായിരുന്നു.
എ കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം മകൻ അനിൽ കെ ആന്റണിയാണ് അറിയിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 04, 2020 10:12 PM IST










