അലഹബാദ്: വിവാഹത്തിന് വേണ്ടി മാത്രമായുള്ള മതപരിവർത്തനം വേണ്ടെന്ന് അലഹബാദ് ഹൈക്കോടതി. അത്തരത്തിലുള്ള മതപരിവർത്തനം സ്വീകാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിവാഹിതരായ ദമ്പതികൾ സമർപ്പിച്ച റിട്ട് ഹർജി തള്ളിക്കൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. മുസ്ലിം ആയിരുന്ന യുവതി വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രം വിവാഹത്തിന് ഒരു മാസം മുമ്പ് ഹിന്ദുമതത്തിലേക്ക് മതം മാറിയെന്നും കോടതി പറഞ്ഞു.
വിവാഹത്തിനു വേണ്ടി മാത്രമാണ് മതപരിവർത്തനം നടന്നതെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. ഇത്തരത്തിൽ വിവാഹത്തിനു വേണ്ടി മാത്രം മതപരിവർത്തനം നടത്തുന്നത് സ്വീകാര്യമല്ലെന്ന് 2014ലെ അലഹബാദ് കോടതിയുടെ തന്നെ വിധിന്യായം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ത്രിപാഠി വ്യക്തമാക്കി. ഭരണഘടനയുടെ അനുഛേദം 226 പ്രകാരം ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അതിനാൽ ഹർജി തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.
2014ലെ വിധിന്യായത്തിൽ അലഹബാദ് ഹൈക്കോടതി ദമ്പതികളുടെ സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജികൾ തള്ളിയിരുന്നു.
യുവതി ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച് നിക്കാഹ് കഴിഞ്ഞതിനു ശേഷം വിവാഹിതരാകുകയായിരുന്നു. “ഒരു ഹിന്ദു പെൺകുട്ടിയുടെ ഇസ്ലാമിലേക്കുള്ള മതപരിവർത്തനം, ഇസ്‌ലാമിനെക്കുറിച്ച് യാതൊരു അറിവും വിശ്വാസവുമില്ലാതെ വാഹത്തിന്റെ (നിക്കാഹ്) ഉദ്ദേശ്യത്തിനായി മാത്രം പരിവർത്തനം ചെയ്യുന്നത് സാധുതയുള്ളതാണോ?” എന്നായിരുന്നു കോടതി ചോദിച്ചത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.