COVID 19 | കോവിഡിനെ നാടു കടത്തും; യാഗവുമായി ജമ്മു കശ്മീർ ബി ജെ പി നേതാവ്

Last Updated:

പാർട്ടി സഹപ്രവർത്തകരായ അനിൽ മസൂം, അജിത് യോഗി, പർവീൺ കെർണി, പവൻ ശർമ, റോഷൻ ലാൽ ശർമ, സതീഷ് കുമാർ എന്നിവർ ചേർന്നാണ് യാഗത്തിൽ പങ്കെടുത്തതെന്ന് വക്താവ് പറഞ്ഞു.

ശ്രീനഗർ: കോവിഡിനെ തുരത്താൻ യാഗവുമായി ബി ജെ പി നേതാവ്. ബി ജെ പിയുടെ ജമ്മു ആൻഡ് കശ്മീർ വൈസ് പ്രസിഡന്റ് യുധ് വിർ സേതിയാണ് ശനിയാഴ്ച യാഗം നടത്തിയത്. പാർട്ടി വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. യാഗം നടത്തുന്നതിന്റെ ചിത്രങ്ങൾ അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വെയ്ക്കുകയും ചെയ്തു.
കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചുമായിരുന്നു യാഗം. പാർട്ടി നേതാക്കളും യാഗത്തിൽ പങ്കുചേർന്നു. യാഗം നടത്തുന്നതിലൂടെ കോവിഡിൽ നിന്ന് മുക്തനാവാൻ കഴിയുമെന്ന കാര്യത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
advertisement
പാർട്ടി സഹപ്രവർത്തകരായ അനിൽ മസൂം, അജിത് യോഗി, പർവീൺ കെർണി, പവൻ ശർമ, റോഷൻ ലാൽ ശർമ, സതീഷ് കുമാർ എന്നിവർ ചേർന്നാണ് യാഗത്തിൽ പങ്കെടുത്തതെന്ന് വക്താവ് പറഞ്ഞു.
ജമ്മു കശ്മീരിൽ ഇതുവരെ 2, 40, 000 പേർക്കാണ് കോവിഡ് ബാധിച്ചത്. മൂവായിരത്തിലധികം പേരാണ് കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. അതേസമയം, പാർട്ടി നേതൃത്വത്തിൽ രക്തദാനവും സംഘടിപ്പിച്ചു.
advertisement
വേറെ ബദൽ മാർഗങ്ങൾ ഇല്ലാത്തതിനാൽ കൊറോണ വൈറസിന് എതിരെ സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഭാരതീയ ജനത യുവ മോർച്ച (ബിജെവൈഎം) ഇവിടെ എസ്എംജിഎസ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മെയ് 25 വരെ രക്തദാന ക്യാമ്പ് തുടരുമെന്ന് വക്താവ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | കോവിഡിനെ നാടു കടത്തും; യാഗവുമായി ജമ്മു കശ്മീർ ബി ജെ പി നേതാവ്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement