കാര്‍ഷിക പ്രക്ഷോഭങ്ങൾക്ക് പിന്തുണ; എൻഡിഎ വിട്ട് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി
- Published by:Asha Sulfiker
- news18-malayalam
Last Updated:
കർഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് എൻഡിഎ വിടുന്നത്. ഈ നിയമങ്ങൾ കര്‍ഷക വിരുദ്ധമാണ്. എൻഡിഎ വിട്ടെങ്കിലും കോൺഗ്രസുമായി സഖ്യത്തിനില്ല'
ന്യൂഡൽഹി: എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (RLP) . കേന്ദ്ര സർക്കാരിന്‍റെ പുതിയ കാര്‍ഷികനിയമങ്ങൾ കർഷകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി എൻഡിഎ വിട്ടത്. കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് എൻഡിഎ വിടുന്ന രണ്ടാമത്തെ പാർട്ടിയാണ് ആർഎൽപി. നേരത്തെ ശിരോമണി അകാലിദളും ഇതേകാരണം കൊണ്ട് എൻഡിഎ വിട്ടിരുന്നു.
ആൽവാറിലെ ഷഹ്ജഹൻപുരിൽ കർഷകറാലി അഭിസംബോധന ചെയ്തു കൊണ്ട് ആർഎൽപി നേതാവ് എംപി ഹനുമാന്‍ ബെനിവാൾ ആണ് പാർട്ടി എൻഡിഎ മുന്നണി വിടുന്നതായി പ്രഖ്യാപിച്ചത്. 'ഞാൻ എൻഡിഎയുമായി ഫെവിക്കോൾ വച്ച് ഒട്ടിയിട്ടൊന്നുമില്ല. ഇന്ന് ഞാൻ എന്നെ എൻഡിഎയിൽ നിന്നും വേർതിരിക്കുകയാണ്. കർഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് എൻഡിഎ വിടുന്നത്. ഈ നിയമങ്ങൾ കര്‍ഷക വിരുദ്ധമാണ്. എൻഡിഎ വിട്ടെങ്കിലും കോൺഗ്രസുമായി സഖ്യത്തിനില്ല' മുന്നണി വിടാനുള്ള തീരുമാനം അറിയിച്ച് ഹനുമാൻ ബെനിവാൾ പറഞ്ഞു. നിയമങ്ങൾ പിന്‍വലിച്ചില്ലെങ്കില്‍ ലോക്സഭയിൽ നിന്നും രാജിവക്കുമെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.
advertisement
കഴിഞ്ഞ ദിവസമാണ് ജയ്പുരിൽ ആയിരക്കണക്കിന് കര്‍ഷകർ പങ്കെടുത്ത 'ഡൽഹി ചലോ' പ്രതിഷേധ മാർച്ചിൽ ബെനിവാള്‍ പങ്കാളി ആയത്. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻഡിഎയുമായുള്ള സഖ്യത്തെ കുറിച്ച് പുനഃരാലോക്കേണ്ടി വരുമെന്ന് കാട്ടി ഇദ്ദേഹം നേരത്തെ തന്നെ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇതിന് അനുകൂല പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിലാണ് മുന്നണി ബന്ധം ഉപേക്ഷിച്ചത്. രാജസ്ഥാനിലെ നഗൗറില്‍ നിന്നുളള എംപിയാണ് ഹനുമാന്‍ ബെനിവാള്‍.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 27, 2020 6:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കാര്‍ഷിക പ്രക്ഷോഭങ്ങൾക്ക് പിന്തുണ; എൻഡിഎ വിട്ട് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി