അയോധ്യയിൽ രാമൻ ഉയരും; ലോകത്തെ ഏറ്റവും വലിയ പ്രതിമയാകും

Last Updated:
ലക്നൗ : അയോധ്യയിൽ ശ്രീരാമന്റെ കൂറ്റൻ വെങ്കല പ്രതിമ ഒരുങ്ങും. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന ബഹുമതിയിലാണ്  221 മീറ്ററിൽ  പ്രതിമ ഉയരുക. നിലവിൽ ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ പ്രതിമായാണ് ആ സ്ഥാനത്തുള്ളത്. 182 മീറ്ററാണ് ഈയടുത്ത് ഉദ്ഘാടനം നിർവഹിക്കപ്പെട്ട പട്ടേൽ പ്രതിമയുടെ ഉയരം.
50 മീറ്റർ ഉയരമുള്ള അടിത്തറയിൽ 151 മീറ്റർ ഉയരത്തിലാണ് ശ്രീരാമ പ്രതിമ സ്ഥാപിക്കുക. തലയ്ക്കു മുകളിലായി 20 മീറ്റർ ഉയരത്തിൽ ഉള്ള ആവരണം കൂടി ചേർക്കുമ്പോഴാണ് പ്രതിമയുടെ ഉയരം ആകെ 221 മീറ്റർ ആകുന്നത്. പ്രതിമയുടെ രൂപരേഖ ഉത്തർപ്രദേശ് സർക്കാർ അംഗീകരിച്ച വിവരം യുപി പ്രിൻസിപ്പൾ സെക്രട്ടറി അവനീഷ് അവസ്തിയാണ് പുറത്തു വിട്ടത്.
പ്രതിമാ നിർമ്മാണത്തിനായി അഞ്ച് കമ്പനികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവർ സമർപ്പിക്കുന്ന രൂപരേഖകൾ വിശദമായി നോക്കിയ ശേഷമാകും ആരെ നിർമ്മാണം ഏൽപ്പിക്കുക എന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. പ്രതിമ സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള മണ്ണ് പരിശോധന ഉടൻ തന്നെ പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യയിൽ രാമൻ ഉയരും; ലോകത്തെ ഏറ്റവും വലിയ പ്രതിമയാകും
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement