ചോദ്യത്തിന് കോഴയിൽ സത്യവാങ്മൂലം സമ്മർദത്താലല്ല; മഹുവ മൊയ്ത്രയുടെ ആരോപണം തള്ളി ദർശൻ ഹിരാനന്ദാനി
- Published by:Rajesh V
- news18-malayalam
Last Updated:
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സമ്മര്‍ദം ചെലുത്തി വെള്ളപ്പേപ്പറില്‍ ഒപ്പിടീക്കുകയായിരുന്നുവെന്നും ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും മഹുവ ആരോപിച്ചിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ ദര്‍ശന്‍ ഹിരാനന്ദാനി തള്ളിയത്
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ചോദ്യത്തിന് കോഴ ആരോപണ വിവാദത്തില്‍ തന്റെ സത്യവാങ്മൂലം ആരുടെയും സമ്മര്‍ദത്താലല്ലെന്ന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി. തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയുടെ പാര്‍ലമെന്ററി ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് താന്‍ ദുബായില്‍നിന്ന് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തുവെന്നും ഹിരാനന്ദാനി പറഞ്ഞു. മഹുവ തന്റെ പാസ്‌വേഡും ലോഗിന്‍ വിവരങ്ങളും തനിക്ക് നല്‍കിയെന്ന് ദര്‍ശന്‍ ഹിരാനന്ദാനി സമ്മതിക്കുന്ന സത്യവാങ്മൂലം ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ നല്‍കുകയും ഇത് പുറത്തുവരികയും ചെയ്തിരുന്നു. ഇത് സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഹിരാനന്ദാനി പറയുന്നത്.
എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സമ്മര്‍ദം ചെലുത്തി വെള്ളപ്പേപ്പറില്‍ ഒപ്പിടീക്കുകയായിരുന്നുവെന്നും ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും മഹുവ ആരോപിച്ചിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ ദര്‍ശന്‍ ഹിരാനന്ദാനി തള്ളിയത്. ഇരുവരും ഒരേ സംസ്ഥാനത്തുനിന്നുള്ളവരും അടുപ്പമുള്ളവരുമായതിനാല്‍ അദാനിയെ ആക്രമിക്കുന്നതിലൂടെ പ്രധാനമന്ത്രിയെക്കൂടെ ലക്ഷ്യംവെക്കാമെന്ന് മഹുവ കരുതിയിരുന്നതായി ദര്‍ശന്‍ ഹിരാനന്ദാനി ടൈംസ് നൗവിന് നൽകിയ അഭിമുഖത്തില്‍ പറയുന്നു.
advertisement
അദാനി ഗ്രൂപ്പിനെതിരെ മഹുവയ്‌ക്കൊപ്പം രാഹുല്‍ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും കൈകോര്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തോട് ഹിരാനന്ദാനി പ്രതികരിച്ചില്ല. എല്ലാ കാര്യങ്ങളും തന്റെ സത്യവാങ്മൂലത്തില്‍ ഉണ്ടെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നും ഹിരാനന്ദാനി പ്രതികരിച്ചു. ആരോപണം തനിക്ക് നേരിട്ടും വ്യക്തിപരമായും നാണക്കേടുണ്ടാക്കി. തന്റെ കണക്കുകൂട്ടലില്‍ വലിയ പിഴവുണ്ടായി, അതില്‍ ഖേദിക്കുന്നു. കമ്പനിയെ പരോക്ഷമായും തന്നെ നേരിട്ടും വിഷയം പ്രശ്‌നത്തിലാക്കി. അതിനാലാണ് സ്വയം പുറത്തുപറയാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും ദര്‍ശന്‍ ഹിരാനന്ദാനി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 24, 2023 1:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചോദ്യത്തിന് കോഴയിൽ സത്യവാങ്മൂലം സമ്മർദത്താലല്ല; മഹുവ മൊയ്ത്രയുടെ ആരോപണം തള്ളി ദർശൻ ഹിരാനന്ദാനി