NEET EXAMS നീറ്റ് പരീക്ഷ: അന്തിമ തീരുമാനത്തിനായി വിദഗ്ദ സമിതിയോട് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രാലയം

Last Updated:

തമിഴ്നാട്ടിൽ സെൻ്റർ ഇല്ലാത്തതിനാൽ അവിടുത്തെ കുട്ടികളിൽ ഭൂരിഭാഗവും കേരളത്തിലാണ് പരീക്ഷ എഴുതുന്നത്

ഈ മാസം 26നാണ് നീറ്റ് പരീക്ഷ നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിനെ സംബന്ധിച്ചുള്ള പുനരാലോചനയിലാണ് കേന്ദ്ര സർക്കാർ. ഈ സാഹചര്യത്തില്‍ വിദഗ്‌ധ സമിതിയോട് റിപ്പോർട്ട് തരുവാനാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്.
അതേസമയം ഈ കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായവും  തേടുവാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പടരുന്ന  പശ്ചാത്തലത്തിൽ തീയതി സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനെ കുറിച്ചാണ് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത്. പൊതുജനങ്ങൾ അവരുടെ അഭിപ്രായം കേന്ദ്ര മാനവവിഭവശേഷി മന്ത്രിയുടെ ട്വിറ്ററിൽ രേഖപ്പെടുത്തണം.
TRENDING:മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS]Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]
രാജ്യത്ത് ആയിരകണക്കിന് വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. തമിഴ്നാട്ടിൽ സെൻ്റർ ഇല്ലാത്തതിനാൽ അവിടുത്തെ കുട്ടികളിൽ ഭൂരിഭാഗവും കേരളത്തിലാണ് പരീക്ഷ എഴുതുന്നത്. മാത്രമല്ല അവിടെ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരീക്ഷ എഴുതുവാൻ എത്തുന്നത് ഇരു സംസ്ഥാനത്തെയും വിദ്യാർത്ഥികൾക്ക് ഒരുപോലെ വെല്ലുവിളിയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
NEET EXAMS നീറ്റ് പരീക്ഷ: അന്തിമ തീരുമാനത്തിനായി വിദഗ്ദ സമിതിയോട് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രാലയം
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement