രാഹുൽ ഗാന്ധിയുടെ ഇവിഎം ആരോപണം ശരിയല്ലെന്ന് കർണാടക സർക്കാരിൻ്റെ ഫാക്ട് ചെക്ക്; 'കടുത്ത പ്രഹര'മെന്ന് ബിജെപി

Last Updated:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്കെതിരേ രാഹുൽ ഗാന്ധി വോട്ട് ചോരി പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു

രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ (Rahul Gandhi) ഇവിഎം സംബന്ധിച്ച ആരോപണം ശരിയല്ലെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സർവെ ഫലം. സംസ്ഥാന വ്യാപകമായി നടത്തിയ സർവെയിൽ മിക്ക പൗരന്മാരും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നും അതേസമയം ഇലക്ട്രോണിക്‌സ് വോട്ടിംഗ് മെഷീനുകളിൽ(ഇവിഎം) ജനങ്ങളുടെ വിശ്വാസം വർധിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
ബെംഗളൂരു, ബെലഗാവി, കലബുറഗി, മൈസൂരു എന്നിവടങ്ങളിലെ ഭരണ ഡിവിഷനുകളിലെ 102 നിയമസഭാ മണ്ഡലങ്ങളിലായി 5100 പേർ പങ്കെടുത്ത സർവെയിൽ ചീഫ് ഇലക്ട്രറൽ ഓഫീസർ വി. അൻബുകുമാർ കമ്മിഷൻ ചെയ്തതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
പ്ലാനിംഗ്, പ്രോഗ്രാം മോണിറ്ററിംഗ്, സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന് കീഴിലുള്ള കർണാടക മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ അതോറിറ്റിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പ്രതികരിച്ചവരിൽ 84.55 ശതമാനം പേർ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സ്വതന്ത്രമായും നീതിയുക്തവുമായാണ് നടന്നതെന്ന് വിശ്വസിക്കുന്നതായി വെളിപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്കെതിരേ രാഹുൽ ഗാന്ധി വോട്ട് ചോരി പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു. എന്നാൽ സർവെയിലെ കണ്ടെത്തലുകൾ ഈ ആരോപണങ്ങൾക്ക് വിരുദ്ധമാണ്. ഇവിഎമ്മുകളിലെ വിശ്വാസക്കുറവ് കാരണം കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചിരുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു.
advertisement
പ്രതികരിച്ച് ബി.ജെ.പി.
രാഹുൽ ഗാന്ധി പ്രചരിപ്പിച്ച നുണകൾക്ക് ഏറ്റ കടുത്ത പ്രഹരമാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ പുറത്തുവിട്ടതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. 'പ്രചാരണ നേതാവാണ്' രാഹുൽ ഗാന്ധിയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
'കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനുമായി രാഹുൽ ഗാന്ധിക്ക് ഒരു പ്രശ്‌നവുമില്ല. എന്നാൽ തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നു. അദ്ദേഹം അത് സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം അദ്ദേഹം ഒരു മിഥ്യാധാരണയിലാണ് ജീവിക്കുന്നത്,'' അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, എൻസിപി നേതാവ് സുപ്രിയ സുലെ തുടങ്ങിയ ഇൻഡി സഖ്യത്തിലെ നേതാക്കൾ രാഹുൽ ഗാന്ധിയുടെ തെറ്റായ അവകാശവാദങ്ങളിൽ നിന്ന് അകലം പാലിച്ചിരുന്നുവെന്നും ഇപ്പോൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിന് അത് കാണിച്ചുകൊടുത്തുവെന്നും പൂനവാല പറഞ്ഞു.
തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിലേക്ക് മാറ്റണമെന്ന് കഴിഞ്ഞമാസം പ്രതിപക്ഷ എംപിമാർ വാദിച്ചിരുന്നു. ഇവിഎമ്മിന്റെ വിശ്വാസ്യത സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിരിക്കുന്നതിനാൽ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടർമാരുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കണമെന്ന് അവർ പറഞ്ഞു. എന്നാൽ അത്തരം നീക്കം ബൂത്ത് പിടിച്ചെടുക്കുന്ന പഴയ കാലത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്ന് ബിജെപി ആരോപിച്ചു.
advertisement
Summary: The survey results of the Congress government in Karnataka have found that the allegations made by Congress leader and Leader of Opposition in the Lok Sabha, Rahul Gandhi, regarding EVMs are not true
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
രാഹുൽ ഗാന്ധിയുടെ ഇവിഎം ആരോപണം ശരിയല്ലെന്ന് കർണാടക സർക്കാരിൻ്റെ ഫാക്ട് ചെക്ക്; 'കടുത്ത പ്രഹര'മെന്ന് ബിജെപി
Next Article
advertisement
ആശുപത്രിയിലുമായി പണിയുംപോയി; കൊച്ചി ചിക്കിംഗിലെ കയ്യാങ്കളിയിൽ മാനേജരെ പിരിച്ചുവിട്ടു
ആശുപത്രിയിലുമായി പണിയുംപോയി; കൊച്ചി ചിക്കിംഗിലെ കയ്യാങ്കളിയിൽ മാനേജരെ പിരിച്ചുവിട്ടു
  • കൊച്ചിയിലെ ചിക്കിംഗിൽ സാൻവിച്ചിൽ ചിക്കൻ കുറവെന്ന പരാതിയിൽ സംഘർഷം ഉണ്ടായി, മാനേജറെ പിരിച്ചുവിട്ടു.

  • സംഭവത്തിൽ മാനേജർ ജോഷ്വാ അടക്കം ഇരുകൂട്ടരും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

  • അക്രമം അനുവദിക്കില്ലെന്നും ജീവനക്കാർക്ക് പരിശീലനത്തിൽ മാറ്റം വരുത്തുമെന്നും കമ്പനി അറിയിച്ചു.

View All
advertisement