advertisement

COVID 19| SSC പരീക്ഷകൾ പുനഃക്രമീകരിക്കും; പുതുക്കിയ തീയ്യതികൾ മെയ് 3 ന് ശേഷം

Last Updated:

പുതുക്കിയ പരീക്ഷാ തീയതികള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെയും, റീജണല്‍/സബ് റീജണല്‍ ഓഫീസുകളുടെയും വെബ്‌സൈറ്റുകളില്‍ ലഭിക്കും

ന്യൂഡൽഹി: ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷൻ (SSC) പരീക്ഷകൾ പുനക്രമീകരിക്കും. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ പ്രത്യേക യോഗത്തിലാണ് തീരുമാനം.
കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി (10+2)തല പരീക്ഷ (ടയര്‍-1)2019, ജൂനിയര്‍ എന്‍ജിനീയര് ‍(പേപ്പര്‍1) പരീക്ഷ 2019, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഡി പരീക്ഷ,2019, 2018ലെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി തല പരീക്ഷയുടെ സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ പുതുക്കിയ തീയ്യതികൾ മെയ് മൂന്നിന് ശേഷം തീരുമാനിക്കും.
ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തത് കണക്കിലെടുത്താണ് തീരുമാനം.You may also like:COVID 19| യമുനാ തീരത്ത് കൂടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ അഭയം ഒരുക്കും: കെജ്രിവാൾ [NEWS]മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ല; KM ഷാജിയുടെ ആരോപണങ്ങൾ മുസ്ലീംലീഗിന്‍റെ അഭിപ്രായം: കുഞ്ഞാലിക്കുട്ടി [PHOTOS]ഇന്റർനെറ്റ് സിഗ്നൽ തേടി ഈ 12കാരൻ ഒന്നരകിലോമീറ്റർ യാത്ര ചെയ്യുന്നതെന്തിന്? [NEWS]
പുതുക്കിയ പരീക്ഷാ തീയതികള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെയും, റീജണല്‍/സബ് റീജണല്‍ ഓഫീസുകളുടെയും വെബ്‌സൈറ്റുകളില്‍ ലഭിക്കും. മറ്റ് പരീക്ഷകളുടെ പട്ടിക സംബന്ധിച്ച കമ്മീഷന്റെ വാര്‍ഷിക കലണ്ടറും പുനഃപരിശോധിക്കും.
advertisement
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എസ്എസ്‌സി ഉദ്യോഗസ്ഥരും ജീവനക്കാരും ഒരു ദിവസത്തെ ശമ്പളം പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19| SSC പരീക്ഷകൾ പുനഃക്രമീകരിക്കും; പുതുക്കിയ തീയ്യതികൾ മെയ് 3 ന് ശേഷം
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement