advertisement

Prophet Remark Row | പ്രവാചക നിന്ദാ വിവാദം; മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ലെന്ന് സീതാറാം യെച്ചൂരി

Last Updated:

മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ലെന്നും ബിജെപിയും ഇന്ത്യന്‍ സര്‍ക്കാരും ഒന്നല്ലെന്നും യെച്ചൂരി പറഞ്ഞു.

സീതാറാം യെച്ചൂരി
സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: പ്രവാചക നിന്ദാ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം(CPM) ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി(Sitaram Yechury). ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ലെന്ന് യെച്ചൂരി പറഞ്ഞു. ബിജെപിയും ഇന്ത്യന്‍ സര്‍ക്കാരും ഒന്നല്ല. ബിജെപി(BJP) ദേശീയ വക്താക്കള്‍ നടത്തിയത് കലാപം ഉണ്ടാക്കുന്ന പ്രസ്താവനയാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി കാരണം ഇപ്പോള്‍ രാജ്യമൊന്നാകെ മാപ്പുപറയേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തം ഉണ്ട്. ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. നിയമം നടപ്പിലാക്കുമെന്ന് ലോകത്തിന് ഉറപ്പ് നല്‍കണമെന്ന് യെച്ചൂരി പറഞ്ഞു.
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചിരുന്നു. ചാനല്‍ ചര്‍ച്ചക്കിടയിലാിരുന്നു ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം.
advertisement
പ്രവാചകനെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് മുസ്ലിം സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം 40 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി. സംഭവത്തില്‍ 36 പേരെ അറസ്റ്റ് ചെയ്യുകയും 1500-ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
advertisement
ചാനല്‍ ചര്‍ച്ചക്കിടയില്‍ വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബി.ജെ.പി. സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഡല്‍ഹി മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നതിനിടെയാണ് ബി.ജെ.പിയുടെ നടപടി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
Prophet Remark Row | പ്രവാചക നിന്ദാ വിവാദം; മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ലെന്ന് സീതാറാം യെച്ചൂരി
Next Article
advertisement
കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷനില്ല; നിയമവുമായി ഹിമാചൽ പ്രദേശ് സർക്കാർ
കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷനില്ല; നിയമവുമായി ഹിമാചൽ പ്രദേശ് സർക്കാർ
  • ഹിമാചൽ പ്രദേശ് നിയമസഭയിൽ കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷൻ ലഭിക്കില്ലെന്ന നിയമം അവതരിപ്പിച്ചു

  • കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്ന എംഎൽഎമാർക്ക് സ്ഥിര ആനുകൂല്യങ്ങൾ നഷ്ടമാകും

  • പാർട്ടി മാറുന്ന പ്രവണത തടയാനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനുമാണ് ഈ നിയമം കൊണ്ടുവരുന്നത്

View All
advertisement