നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സിംഘുവിലെ സംഘർഷം: പൊലീസിനെ വാള്‍ കൊണ്ട് ആക്രമിച്ചയാൾ ഉൾപ്പെടെ 44 പേർ അറസ്റ്റില്‍

  സിംഘുവിലെ സംഘർഷം: പൊലീസിനെ വാള്‍ കൊണ്ട് ആക്രമിച്ചയാൾ ഉൾപ്പെടെ 44 പേർ അറസ്റ്റില്‍

  വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സിംഘു അതിർത്തിയിൽ പ്രതിഷേധിച്ച കർഷകരും 200 ഓളം പ്രാദേശിക ഗ്രാമവാസികളും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

  പൊലീസ് ഉദ്യോഗസ്ഥനെ വാൾ കൊണ്ട് ആക്രമിക്കുന്ന ചിത്രം (ഫോട്ടോ- ANI)

  പൊലീസ് ഉദ്യോഗസ്ഥനെ വാൾ കൊണ്ട് ആക്രമിക്കുന്ന ചിത്രം (ഫോട്ടോ- ANI)

  • Share this:
   ന്യൂഡൽഹി: ഡൽഹി- ഹരിയാന അതിർത്തി പ്രദേശമായ സിംഘുവില്‍ വെള്ളിയാഴ്ച ഉണ്ടായ സംഘർഷത്തിൽ 44 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഓഫീസറെ വാൾ കൊണ്ട് ആക്രമിച്ചയാൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള കർഷകർ കഴിഞ്ഞ രണ്ടുമാസമായി സിംഘുവിൽ പ്രതിഷേധിക്കുകയാണ്.

   Also Read- 'പരിഷ്കാരങ്ങൾ കർഷകരുടെ ഉന്നമനത്തിന്; ന്യായവില ഉറപ്പാക്കും; ദേശീയപതാകയെ അവഹേളിച്ചത് ദൗർഭാഗ്യകരം': രാഷ്ട്രപതി

   കൊലപാതകം ശ്രമം, സർക്കാർ ജീവനക്കാരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അക്രമം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അലിപൂർ പൊലീസാണ് കേസെടുത്തത്. അലിപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രദീപ് പലിവാളിനെ ആക്രമിച്ചത് 22 കാരനായ രഞ്ജീത് സിങ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പഞ്ചാബിലെ കസംപൂർ സ്വദേശിയാണ് ഇയാൾ.

   Also Read- കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടികായത്

   വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സിംഘു അതിർത്തിയിൽ പ്രതിഷേധിച്ച കർഷകരും 200 ഓളം പ്രാദേശിക ഗ്രാമവാസികളും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടിയും ലാത്തിച്ചാർജ് നടത്തേണ്ടിയും വന്നു. ആയുധധാരികളായ കൂട്ടം പരസ്പരം കല്ലെറിഞ്ഞതിനെ തുടർന്ന് പൊലീസുകാർ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പരിക്കേറ്റു. രണ്ടുമാസമായി തുടരുന്ന പ്രതിഷേധം അവസാനിപ്പിച്ച് സ്ഥലം ഉപേക്ഷിച്ച് പോകണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രാമവാസികൾ പ്രതിഷേധിച്ചത്. കർഷകരുടെ താൽക്കാലിക ടെന്റുകളും ഇവർ തകർത്തു.

   Also Read- ട്രാക്ടർ റാലി: അക്രമം നടത്തിയവർക്കെതിരെ യു.എ.പി.എ. ചുമത്തി

   സമീപ ഗ്രാമങ്ങളിൽ നിന്നുള്ളവർ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി വിഭാഗത്തിലെ നേതാക്കളെ കാണാൻ എത്തിയതായിരുന്നു. പ്രതിഷേധക്കാർ സ്ഥലം ഒഴിയണമെന്നും അതിർത്തി തുറക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇത്. കഴിഞ്ഞ രണ്ട് മാസമായി പ്രതിഷേധക്കാർക്ക് എല്ലാവിധ സഹായങ്ങളും നൽകുന്നുണ്ടെന്ന് ഇവർ പറയുന്നു. എന്നാൽ പ്രതിഷേധം നീണ്ടുപോകുന്നത് ഉപജീവനത്തെ ബാധിക്കുന്നുവെന്നും ഇവർ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ടാണ് ഇവർ എത്തിയതെന്ന് ഡൽഹി പൊലീസ് അഡീഷണൽ പി ആർ ഒ അനിൽ മിത്തൽ പറഞ്ഞു.

   Also Read- അയോധ്യയിലെ രാമക്ഷേത്രം; നിർമ്മാണത്തിനായി ഒരുകോടി രൂപ സംഭാവന നൽകി ഗുഹാവാസിയായ വയോധികൻ

   അതേസമയം, ഗ്രാമവാസികളല്ല, വാടകക്കെടുത്ത ഗുണ്ടകളാണ് സംഘടിച്ച് എത്തിയതെന്ന് കർഷകർ പറയുന്നു. ''അവർ പ്രദേശ വാസികളല്ല. വാടയ്ക്കെടുത്ത ഗുണ്ടകളാണ്. അവർ കല്ലുകളും പെട്രോൾ ബോംബുകളും ഞങ്ങൾക്ക് നേരെ എറിഞ്ഞു. ഞങ്ങളുടെ ട്രോളികളും മറ്റും കത്തിക്കാനും അവർ ശ്രമിച്ചു. ഇവിടെ വിട്ട് ഞങ്ങൾ പോകില്ല''- പഞ്ചാബിലെ ഖാന ജില്ലയിൽ നിന്നുള്ള 21കാരൻ ഹർകിരത് മൻ ബെനിവാൾ ആരോപിക്കുന്നു.
   Published by:Rajesh V
   First published:
   )}