പാർലമെന്റിലെ സുരക്ഷാവീഴ്ച; അന്വേഷണത്തിന് 200 ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം രൂപീകരിച്ച് ഡല്‍ഹി പോലീസ്

Last Updated:

റിസേർച്ച് ആൻഡ് വിംഗ് അനാലിസിസും (റോ) സംഭവത്തിൽ അന്വേഷണം നടത്തും.

ന്യൂഡല്‍ഹി: പാർലമെന്റിൽ ബുധനാഴ്ച്ച സംഭവിച്ച സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ 200 അംഗങ്ങളുടെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഡല്‍ഹി പോലീസ്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ സംഘത്തെ നയിക്കും. അഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍മാരും ഏഴ് അസി.കമ്മീഷണര്‍മാരും അടങ്ങുന്നതാണ് സംഘം. റിസേർച്ച് ആൻഡ് വിംഗ് അനാലിസിസും (RAW) സംഭവത്തിൽ അന്വേഷണം നടത്തും.
അന്വേഷണത്തെ സംബന്ധിച്ച് ഇതുവരെ ലഭ്യമായ വിവരങ്ങൾ
പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരിൽ എട്ട് ഉദ്യോഗസ്ഥരെ ലോക്‌സഭാ സെക്രട്ടേറിയറ്റ് സസ്‌പെൻഡ് ചെയ്തു. രാംപാൽ, അരവിന്ദ്, വീർദാസ്, ഗണേഷ്, അനിൽ, പ്രദീപ്, വിമിത്, നരേന്ദ്ര എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള അൺലോഫുൾ ആക്ടിവിറ്റീസ് (പ്രിവൻഷൻ) നിയമപ്രകാരവും ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് ഡൽഹി പോലീസ് കേസെടുത്തിരിക്കുന്നത്.
advertisement
സാഗർ ശർമ്മ, മനോരഞ്ജൻ ഡി എന്നിവരാണ് പാർലമെന്റിനുള്ളിലെ സഭാനടുത്തളത്തിലേയ്ക്ക് അതിക്രമിച്ച് കയറിയത്. സന്ദർശ ഗ്യാലറിയിൽ നിന്ന് സീറോ അവറിൽ ലോക്‌സഭാ ചേമ്പറിലേക്ക് ചാടുകയായിരുന്നു ഇവർ. തുടർന്ന് മഞ്ഞ നിറത്തിലുള്ള വാതക ക്യാൻ സ്പ്രേ ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചില എംപിമാർ ചേർന്നാണ് പിന്നീട് ഇവരെ കീഴടക്കിയത്. മറ്റ് രണ്ട് പ്രതികളായ അമോൽ ഷിൻഡെയും നീലം ദേവിയും പാർലമെന്റിന് പുറത്ത് നിന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുകയും അതേ മഞ്ഞ നിറത്തിലുള്ള വാതക ക്യാനുകൾ പ്രയോഗിക്കുകയും ചെയ്തിരുന്നു.
advertisement
നാല് പ്രതികളുടെയും വിദ്യാഭ്യാസ പശ്ചാത്തലം, പ്രതിഷേധങ്ങളോ റാലികളോ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലെ ഇവരുടെ മുൻകാല പങ്കാളിത്തം, ഇന്നലത്തെ സംഭവത്തിന് മുമ്പ് ഇവർ പാർലമെന്റ് സന്ദർശിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ അന്വേഷിക്കും. ഇവരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് എഎൻഐ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംഭവം ആസൂത്രണം ചെയ്തത് ആറു പേരടങ്ങുന്ന സംഘമാണെന്നും പോലീസ് പറഞ്ഞു. ഇവരിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഒളിവിലാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പാർലമെന്റിലെ സുരക്ഷാവീഴ്ച; അന്വേഷണത്തിന് 200 ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം രൂപീകരിച്ച് ഡല്‍ഹി പോലീസ്
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement