പ്രധാനമന്ത്രി മോദിയെ പ്രകീർത്തിച്ചു; പാർട്ടി 'അച്ചടക്കം' ലംഘിച്ച എംഎൽഎയെ DMK പുറത്താക്കി
തന്റെ മണ്ഡലത്തിലെ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിനെ കാണാനാണ് ഡൽഹിയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. നദ്ദയെ കാണാൻ ലഭിച്ച അവസരം ഉപയോഗപ്പെടുത്തിയെന്നും രാമേശ്വരം വികസിപ്പിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുമ്പിൽ വെച്ചതായും സെൽവം വ്യക്തമാക്കി.

സ്റ്റാലിൻ
- News18
- Last Updated: August 5, 2020, 7:53 PM IST
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച പാർട്ടി എം എൽ എയെ ഡി.എം.കെ പുറത്താക്കി. ബുധനാഴ്ചയാണ് പാർട്ടി അച്ചടക്കം ലംഘിച്ചതിന് എം എൽ എയായ കു.ക സെൽവത്തെ ഡി.എം.കെ പുറത്താക്കിയത്. കഴിഞ്ഞദിവസം ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ സെൽവം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കൽ.
പാർട്ടിയിലെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്. ഡിഎംകെ ഹെഡ് ക്വാർട്ടേഴ്സ് ഓഫീസ് സെക്രട്ടറി സ്ഥാനത്തും എക്സിക്യുട്ടിവ് കമ്മിറ്റി മെമ്പർ സ്ഥാനത്തും ഇന്നുമുതൽ കു കെ സെൽവം ഉണ്ടായിരിക്കില്ലെന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ വ്യക്തമാക്കി. You may also like:എട്ടുവർഷത്തിനൊടുവില്‍ സ്വർണ്ണ 'ബാധ' ഒഴിഞ്ഞു; മാലയിൽ കുടുങ്ങിയ അധ്യാപകർക്കും മോചനം [NEWS]തുടർച്ചയായ രണ്ട് വർഷത്തെ പ്രളയം ഇത്തവണയും ആവർത്തിക്കുമോ? [NEWS] പാരിജാതം നട്ടു; വെള്ളിശില പാകി; പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര ശിലാന്യാസം നടത്തി [NEWS]
പാർട്ടി അച്ചടക്കം ലംഘിച്ചതിനും അപവാദം വരുത്തിയതിനും സെൽവത്തെ സസ്പെൻഡ് ചെയ്തതായും അദ്ദേഹത്തിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടതായും സ്റ്റാലിൻ പറഞ്ഞു. തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സെൽവം ചൊവ്വാഴ്ചയാണ് ഡൽഹിയിൽ എത്തിയത്. ഡൽഹി സന്ദർശനത്തിനിടെ മികച്ച ഭരണത്തിന് മോദിയെ പ്രശംസിച്ച സെൽവം രാമക്ഷേത്രം പണിയാനുള്ള ശ്രമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
അതേസമയം, താൻ ബിജെപിയിൽ ചേരാൻ പോകുന്നുവെന്ന വാർത്തകളെ അദ്ദേഹം നിഷേധിച്ചു. തന്റെ മണ്ഡലത്തിലെ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിനെ കാണാനാണ് ഡൽഹിയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. നദ്ദയെ കാണാൻ ലഭിച്ച അവസരം ഉപയോഗപ്പെടുത്തിയെന്നും രാമേശ്വരം വികസിപ്പിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുമ്പിൽ വെച്ചതായും സെൽവം വ്യക്തമാക്കി.
പാർട്ടിയിലെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്. ഡിഎംകെ ഹെഡ് ക്വാർട്ടേഴ്സ് ഓഫീസ് സെക്രട്ടറി സ്ഥാനത്തും എക്സിക്യുട്ടിവ് കമ്മിറ്റി മെമ്പർ സ്ഥാനത്തും ഇന്നുമുതൽ കു കെ സെൽവം ഉണ്ടായിരിക്കില്ലെന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ വ്യക്തമാക്കി.