ഗോവയില്‍ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാർ ബിജെപിയിലേക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്
കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി നല്‍കി ഗോവയില്‍ എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ, മുന്‍ മുഖ്യമന്ത്രി ദിഗമ്പര്‍ കാമത്ത് എന്നിവരടക്കം 8 എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിപക്ഷ നേതാവ് എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്താണ് പാര്‍ട്ടിവിടുന്ന എംഎല്‍എമാരുടെ സംഘത്തിലെ മറ്റൊരു പ്രധാനി. ഗോവയില്‍ കോണ്‍ഗ്രസിന് ആകെ 11 എംഎല്‍എമാരാണ് ഉള്ളത്.
കോണ്‍ഗ്രസിന്‍റെ ഉന്നമനത്തിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടക്കുന്ന അവസരത്തില്‍ തന്നെ ഗോവയില്‍ എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേരുന്നത് ദേശീയ നേതൃത്വത്തിനും തിരിച്ചടിയാണ്.
നേരത്തെയും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയതിനെ തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെയും തിരഞ്ഞെടുക്കപ്പെട്ട ശേഷം എംഎല്‍എമാരെയും ആരാധനാലയങ്ങളില്‍ എത്തിച്ച് പ്രതിജ്ഞ എടുപ്പിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2022 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഗോവയില്‍ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാർ ബിജെപിയിലേക്ക്


