ആധാര്‍ ഭരണഘടനാപരം; പക്ഷെ 5 ഇടങ്ങളില്‍ വേണ്ട
Last Updated:
ന്യൂഡല്‍ഹി: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് സാമൂഹിക സുരക്ഷാ പദ്ധതികള്‍ ലഭ്യമാക്കാനുള്ള മാര്‍ഗമാണ് ആധാറെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട അഞ്ചംഗ ബഞ്ചിന്റെ നിരീക്ഷണം. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്ക് വ്യക്തിപരമായും സാമൂഹികമായും വ്യക്തിത്വം നല്‍കുന്നതാണ് ആധാറെന്നും സുപ്രീംകോടതി വിധിയിലുണ്ട്.
കാലങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പരമോന്നത കോടതി ആധാറിന് നിയമ സാധുത നല്‍കിയപ്പോഴും ആധാര്‍ നിയമത്തിലെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വകുപ്പുകള്‍ റദ്ദാക്കിയെന്നതും ശ്രദ്ധേയം. ചുരുക്കിപ്പറഞ്ഞാല്‍ ആധാര്‍ ഭരണഘടനാപരമാണ്. പക്ഷേ എല്ലാ ആവശ്യങ്ങള്‍ക്കും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമല്ല.
ഇനി ഇവയ്‌ക്കൊന്നുംആധാര്‍ നിര്‍ബന്ധമല്ല
- ബാങ്ക് അക്കൗണ്ട്: ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
- മൊബൈല്‍ നമ്പര്‍: പുതിയ സിം കാര്‍ഡെടുക്കാനും പഴയ കണക്ഷനുകള്‍ നിലനിര്‍ത്താനും നേരത്തെ ആധാര്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനി അതു വേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
- സ്‌കൂള്‍ പ്രവേശനം: ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഇതിനൊപ്പം ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി.
- പരീക്ഷ: സി.ബി.എസ്.ഇ, നീറ്റ് പരീക്ഷകള്‍ എഴുതാന്‍ ഇനി ആധാര്‍ കാര്‍ഡ് വേണ്ട.
- സ്വകാര്യ സ്ഥാപനങ്ങള്‍; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2018 12:57 PM IST



