10 ഏക്കറിലെ ജെറേനിയം കൃഷി, സമ്പാദിക്കുന്നത് ലക്ഷങ്ങൾ; വ്യത്യസ്തനായി ഗുജറാത്തിലെ കർഷകൻ
- Published by:Aneesh Anirudhan
- trending desk
Last Updated:
ജെറേനിയം കൃഷിയിൽ നിന്നും മാസം നല്ലൊരു വരുമാനമാണ് ഈ കർഷകൻ നേടുന്നത്.
ഉൽപാദിപ്പിക്കുന്ന വിളകളിൽ നിന്ന് മികച്ച വരുമാനം നേടാൻ കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. എങ്കിലും, കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കഠിനാധ്വാനവുമായി താരതമ്യപ്പെടുത്തുമ്പോൾ തങ്ങൾക്ക് വേണ്ടത്ര സമ്പാദിക്കാൻ കഴിയുന്നില്ലെന്നാണ് പല കർഷകരും പറയുന്നത്. എന്നാൽ ഇവരിൽ നിന്നും തികച്ചും വ്യത്യസ്തനാവുകയാണ് ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ഒരു കർഷകൻ. ജെറേനിയം കൃഷിയിൽ നിന്നും മാസം നല്ലൊരു വരുമാനമാണ് ഈ കർഷകൻ നേടുന്നത്.
ബനസ്‌കന്ത ജില്ലയിലെ ദീസാ തഹ്‌സിലിലെ ഭോയൻ ഗ്രാമത്തിലുള്ള കർഷകനാണ് ശ്രീകാന്ത്ഭായ് പഞ്ചാൽ. തന്റെ 10 ഏക്കറിൽ കൂടുതലുള്ള കൃഷിഭൂമിയിലാണ് ജെറേനിയം കൃഷി. ഈ ജെറേനിയം ചെടിയുടെ പൂക്കളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ വിൽക്കുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ശ്രീകാന്ത്ഭായ് സമ്പാദിക്കുന്നത്. ജെറേനിയം പൂക്കളിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കുന്നതിനായുള്ള സംവിധാനവും ശ്രീകാന്ത്ഭായി തന്റെ കൃഷിയിടത്തിൽ ഒരുക്കിയിട്ടുണ്ട്.
Also Read ഈ ആഴ്ച്ച പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകൾ; വൺപ്ലസ് മുതൽ പോക്കോ വരെയുള്ള ബ്രാൻഡുകളെക്കുറിച്ച് അറിയാം
advertisement
തുടക്കത്തിൽ ജെറേനിയം കൃഷി ചെയ്യുന്നതിൽ നിരവധി പ്രശ്നങ്ങൾ താൻ നേരിട്ടിരുന്നുവെന്നാണ് ശ്രീകാന്ത് പറഞ്ഞത്. എന്നാൽ താൻ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല. കൃത്യമായ പരിചരണവും, കഠിനാധ്വാനം തുടർന്നതിലൂടെ മനോഹരമായ സുഗന്ധമുള്ള ഈ പുഷ്പം വളർത്തുന്നതിൽ ഞാൻ വിജയിക്കുകയായിരുന്നുവെന്നും ശ്രീകാന്ത്ഭായ് പറയുന്നു. ജെറേനിയത്തിൽ നിന്ന് വേർതിരിച്ചെടുത്ത എണ്ണ വിൽക്കുന്നതിലൂടെ നല്ല ലാഭം കിട്ടുന്നുണ്ടെന്നും ശ്രീകാന്ത്ഭായ് പറയുന്നു. ജെറേനിയത്തിൽ നിന്നുള്ള എണ്ണ ഒരു ലിറ്ററിന് 14,000 രൂപയ്ക്കാണ് ശ്രീകാന്ത്ഭായ് വിൽക്കുന്നത്.
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു പൂച്ചെടിയാണ് ജെറേനിയം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ ഇത് തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ യെർകാഡിൽ കൃഷി ചെയ്തിരുന്നുവെന്നാണ് പറയപ്പെടുന്നത്. വളരെ നല്ല സുഗന്ധമുള്ള ഈ പൂച്ചെടി, സാധാരണയായി നട്ട്, മൂന്നോ നാലോ മാസത്തിൽ വിളവെടുക്കാനും സാധിക്കുന്നു.
advertisement
വിപണിയിൽ, ഔഷധത്തിനും മറ്റ് ആവശ്യങ്ങൾക്കുമായിട്ടാണ് ജെറേനിയം എണ്ണ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ഡിമാൻഡുള്ള ഒന്നാണ് ജെറേനിയം പൂക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഈ എണ്ണ. മനോഹരമായ സുഗന്ധമുള്ള ജെറേനിയം എണ്ണ, അരോമാതെറാപ്പി, സൗന്ദര്യവർദ്ധകവസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, സോപ്പുകൾ എന്നിവയിൽ ഉപയോഗിക്കുന്നു.
advertisement
ജെറേനിയം എണ്ണ അൽഷിമേർഷ്സ്, നാഡീ നശീകരണം തുടങ്ങിയ രോഗങ്ങളെ തടയുമെന്നാണ് പറയുന്നത്. മുഖക്കുരു, വീക്കം, കരപ്പൻ എന്നിവയ്ക്കുള്ള മരുന്നുകളിലും ഈ വിശിഷ്ട എണ്ണ ഉപയോഗിക്കുന്നുണ്ട്. പേശികൾ, ചർമ്മം, മുടി, പല്ലുകൾ എന്നിവയ്ക്കുള്ള കേടുപാടുകൾ തീർക്കുന്നതിനും ജെറേനിയം പൂക്കളിൽ നിന്നുള്ള എണ്ണ ഉപയോഗിക്കുന്നു.
ജെറേനിയം കൃഷിക്ക് സർക്കാർ സബ്‌സിഡി നൽകുന്നുണ്ടെന്ന് ഗവേഷണ ശാസ്ത്രജ്ഞൻ ഡോ. യോഗേഷ് ഭായ് പവാർ പറഞ്ഞു. വിപണിയിൽ കൂടുതൽ ജെറേനിയം എണ്ണ ഉപയോഗിച്ചാൽ കർഷകർക്ക് കൂടുതൽ ലാഭം കിട്ടുമെന്നും ഡോ. യോഗേഷ് പറഞ്ഞു.
advertisement
ഇന്ത്യയിൽ ഒരു ലിറ്റർ ജെറേനിയം ഓയിലിന്റെ വില 12,000 മുതൽ 20,000 രൂപ വരെയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2021 12:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
10 ഏക്കറിലെ ജെറേനിയം കൃഷി, സമ്പാദിക്കുന്നത് ലക്ഷങ്ങൾ; വ്യത്യസ്തനായി ഗുജറാത്തിലെ കർഷകൻ