COVID 19 | ഹിമാചൽ പ്രദേശ് മന്ത്രി സുഖ് റാം ചൗധരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Last Updated:

സുഖ്റാം ചൗധരി ഉൾപ്പെടെ രണ്ട് എം എൽ എമാരെ ജൂലൈ മുപ്പതിനാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

ഷിംല: ഹിമാചൽ പ്രദേശ് മന്ത്രി സുഖ് റാം ചൗധരിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഹിമാചൽ പ്രദേശ് വൈദ്യുതി മന്ത്രിയാണ് അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തന്റെ പേഴ്സണൽ അസിസ്റ്റന്റ് സോനു ചൗധരി കോവിഡ് പോസിറ്റീവ് ആണെന്നും ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താനും കോവിഡ് പോസിറ്റീവ് ആയതെന്നും അദ്ദേഹം പറഞ്ഞു.
You may also like:നിരക്കുകളിൽ മാറ്റമില്ല; റിപ്പോ നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ 3.3 ശതമാനത്തിലും തുടരും [NEWS]സരിത്തും സ്വപ്നയും വിവാഹത്തിന് ആലോചിച്ചു [NEWS] ആന്റിജൻ പരിശോധന കൂട്ടാൻ തീരുമാനം; രണ്ടരലക്ഷം പരിശോധനാ കിറ്റുകൾ വാങ്ങും [NEWS]
സിർമോറിൽ നിന്നുള്ള നിയമസഭാംഗമാണ് അദ്ദേഹം. താനുമായി അടുത്ത നാളുകളിൽ ഇടപെട്ടവർ ക്വാറന്റീനിൽ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
സുഖ്റാം ചൗധരി ഉൾപ്പെടെ രണ്ട് എം എൽ എമാരെ ജൂലൈ മുപ്പതിനാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | ഹിമാചൽ പ്രദേശ് മന്ത്രി സുഖ് റാം ചൗധരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Next Article
advertisement
ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ചെറിയവർധനവ് മാത്രം, സമരം തുടരുമെന്ന് ആശമാർ
ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ചെറിയവർധനവ് മാത്രം, സമരം തുടരുമെന്ന് ആശമാർ
  • ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു, 26,125 പേർക്കാണ് പ്രയോജനം ലഭിക്കുക.

  • സമരം 263 ദിവസം നീണ്ടു, 1000 രൂപ വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശമാർ അറിയിച്ചു.

  • ആശാ വർക്കർമാർ ആവശ്യപ്പെട്ടത് 21000 രൂപയാണ്, 1000 രൂപ വർധനവ് ചെറുതാണെന്ന് ആശമാർ പറഞ്ഞു.

View All
advertisement