Kashmir | 'ചരിത്രപരമായ നുണ'; കശ്മീരിനെ കുറിച്ചുള്ള ജയറാം രമേശിൻ്റെ വാദങ്ങൾക്ക് മറുപടിയുമായി കിരൺ റിജിജു

Last Updated:

ബിജെപി നേതാവും കേന്ദ്ര നിയമവകുപ്പ് മന്ത്രിയുമായ കിരൺ റിജിജുവാണ് പുതുതായി വാക്പോരിൽ ചേർന്നിരിക്കുന്നത്.

ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ ഒക്ടോബർ 10-ന് നടന്ന റാലിയിൽ കശ്മീർ പ്രശ്നത്തിൻ്റെ കാരണക്കാരൻ ജവഹർ ലാൽ നെഹ്റു ആണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യംഗ്യമായി സൂചിപ്പിച്ചത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. നെഹ്റുവിന് കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല എന്ന് സൂചിപ്പിച്ച മോദി സർദാർ വല്ലഭായി പട്ടേലിനെ പുകഴ്ത്തുകയും ചെയ്തിരുന്നു.
ബിജെപി നേതാവും കേന്ദ്ര നിയമവകുപ്പ് മന്ത്രിയുമായ കിരൺ റിജിജുവാണ് പുതുതായി വാക്പോരിൽ ചേർന്നിരിക്കുന്നത്. കോൺഗ്രസ് നേതാവ് ജയറാം രമേശിൻ്റെ ഒരു ട്വീറ്റിന് മറുപടിയായി നെഹ്റുവിൻ്റെ വാക്കുകൾ തന്നെ ഉദ്ധരിച്ചുകൊണ്ടായിരുന്നു റിജിജുവിൻ്റെ ട്വീറ്റ്. കശ്മീർ ഇന്ത്യയിൽ ചേർന്നതുമായി ബന്ധപ്പെട്ട് രമേശ് ചരിത്രപരമായ കളവാണ് പറഞ്ഞതെന്ന് റിജിജു ട്വീറ്റിൽ ആരോപിച്ചു.
advertisement
advertisement
വാഗ്വാദത്തിൻ്റെ തുടക്കം
“എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ സർദാർ സാഹേബിന് കഴിഞ്ഞു. എന്നാൽ കശ്മീരിലെ പ്രശ്നം കൈകാര്യം ചെയ്തത് മറ്റൊരാളായി പോയി. ഞാൻ സർദാർ സാഹേബിൻ്റെ കാലടികൾ പിന്തുടരുന്നതിനാലും എനിക്ക് സർദാറിൻ്റെ നാടിൻ്റെ മൂല്യങ്ങൾ ഉള്ളതു കൊണ്ടും എനിയ്ക്ക് കശ്മീർ പ്രശ്നം പരിഹരിക്കാനായി,” ഇതായിരുന്നു മോദി റാലിയിൽ പറഞ്ഞത്.
ബിജെപി പ്രവർത്തകർ കോൺഗ്രസുകാരോട് സംസാരിക്കുകയാണെങ്കിൽ, സർദാർ പട്ടേലിൻ്റെ ബഹുമാനാർത്ഥം നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാപ്രതിമ അവർ എന്നെങ്കിലും സന്ദർശിച്ചിട്ടുണ്ടോ എന്ന് ചോദിക്കണമെന്ന് മോദി പറഞ്ഞു. “സർദാർ സാഹേബ് അന്തരിച്ചിട്ട് നിരവധി പതിറ്റാണ്ടുകളായി. ഇപ്പോൾ അൽപം മഹാമനസ്കത കാണിച്ച് സർദാർ സാഹേബിൻ്റെ കാലടിയിൽ പ്രണമിക്കൂ. അവർ അത് ചെയ്യില്ല…” മോദി പറഞ്ഞു.
advertisement
കോൺഗ്രസിൻ്റെ മറുപടി
കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററിൽ മോദിക്ക് മറുപടിയുമായി എത്തി. “കശ്മീരിനെ ഇന്ത്യയിൽ ചേർക്കുന്ന കാര്യത്തിൽ എന്ത് ചെയ്യണമെന്ന് മഹാരാജാ ഹരിസിംഗിന് നിശ്ചയമില്ലായിരുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ പാകിസ്ഥാൻ അധിനിവേശം നടത്തിയപ്പോൾ, ഹരിസിംഗ് ഇന്ത്യയോട് ചേർന്നു,” രമേശ് ട്വിറ്ററിൽ കുറിച്ചു.
“നെഹ്റുവിനോടുള്ള സൗഹൃദവും ആദരവും ഗാന്ധിയോടുള്ള അദ്ദേഹത്തിൻ്റെ ആദരവും കാരണം മാത്രമാണ് ഷെയ്ഖ് അബ്ദുള്ള, കശ്മീരിനെ ഇന്ത്യയോടു ചേർക്കാൻ മുന്നിൽ നിന്നത്, 1947 സെപ്റ്റംബർ 13-ന് ജുനാഗഡിലെ നവാബ് പാക്കിസ്ഥാനിൽ ചേരുന്നതു വരെ ജമ്മു കശ്മീർ പാക്കിസ്ഥാനിൽ ചേരുന്നതിൽ സർദാർ പട്ടേലിന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല,” രമേശ് കൂട്ടിച്ചേർത്തു.
advertisement
റിജിജുവും മാളവ്യയും നൽകിയ വിശദീകരണം
രമേശിനുള്ള മറുപടിയിൽ റിജിജു ഇങ്ങനെ കുറിച്ചു: “കശ്മീരിനെ ഇന്ത്യയുമായി ചേർക്കുന്ന കാര്യത്തിൽ മഹാരാജാ ഹരിസിംഗിന് എന്തു ചെയ്യണം എന്നറിയില്ലായിരുന്നു എന്ന ‘ചരിത്രപരമായ നുണ’ ജവഹർലാൽ നെഹ്റുവിൻ്റെ ഗൂഢമായ പങ്ക് ഒളിപ്പിക്കുന്നതിനായി വളരെയധികം ഉപയോഗിച്ചുകഴിഞ്ഞു. ജയറാം രമേശിൻ്റെ കള്ളം പൊളിക്കാൻ ഞാൻ നെഹ്റുവിനെ തന്നെ ഉദ്ധരിക്കാം.”
“...ഇന്ത്യയിൽ ചേരുന്നത് സംബന്ധമായി മഹാരാജാ ഹരിസിംഗ് നെഹ്റുവിനെ ആദ്യമായി കാണുന്നത് 1947 ജൂലൈയിൽ തന്നെയാണ്, സ്വാതന്ത്ര്യത്തിന് ഒരു മാസം മുൻപ്. നെഹ്റുവാണ് മാരാജാവിൻ്റെ ആവശ്യം നിരാകരിച്ചത്, “ അദ്ദേഹം പറഞ്ഞു. “മറ്റെല്ലാ നാട്ടുരാജ്യങ്ങളെയും പോലെ മഹാരാജാവും 1947 ജൂലൈയിൽ തന്നെ സമീപിച്ചിരുന്നു. മറ്റ് നാട്ടുരാജ്യങ്ങൾ സ്വീകരിക്കപ്പെട്ടു, കശ്മീർ നിരസിക്കപ്പെട്ടു,” റിജിജു കുറിച്ചു.
advertisement
നെഹ്റു 1947 ജൂലൈയിൽ ഇന്ത്യയിൽ ചേരാനുള്ള മഹാരാജാ ഹരിസിംഗിൻ്റെ ആവശ്യം നിരസിക്കുക മാത്രമല്ല, 1947 ഒക്ടോബറിൽ പാക്കിസ്ഥാൻ അധിനിവേശം നടത്തി ശ്രീനഗറിന് കിലോമീറ്ററുകൾ അകലെ മാത്രം എത്തിനിൽക്കുമ്പോഴും ഇക്കാര്യത്തിൽ നെഹ്റു തീരുമാനമെടുത്തില്ല എന്ന് മന്ത്രി കുറ്റപ്പെടുത്തി.
1947 ജൂലൈയിൽ തന്നെ ഇന്ത്യയിൽ ചേരാൻ മഹാരാജാ ഹരിസിംഗിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നെഹ്റു അത് നിരസിച്ചുവെന്നും അദ്ദേഹം കുറിച്ചു. നെഹ്റുവിൻ്റെ ഇത്തരം വിഡ്ഢിത്തങ്ങൾക്ക് വില നൽകേണ്ടി വരുന്നത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
സർദാർ പട്ടേലിന് കശ്മീരിൻ്റെ കാര്യത്തിൽ നെഹ്റുവുമായി കടുത്ത ചില വിയോജിപ്പുകൾ ഉണ്ടായിരുന്നതായി പശ്ചിമ ബംഗാളിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. പട്ടേലിൻ്റെ ചുമതലയിൽ ഉണ്ടായിരുന്ന കശ്മീരിനെ സംബന്ധിക്കുന്ന കാര്യങ്ങളിലും അതിൻ്റെ സുരക്ഷയിലും നെഹ്റു പതിവായി ഇടപെട്ടിരുന്നത് പട്ടേലിന് നീരസം തോന്നാൻ കാരണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Kashmir | 'ചരിത്രപരമായ നുണ'; കശ്മീരിനെ കുറിച്ചുള്ള ജയറാം രമേശിൻ്റെ വാദങ്ങൾക്ക് മറുപടിയുമായി കിരൺ റിജിജു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement