മൊറട്ടോറിയം പലിശ ഒഴിവാക്കാനാകില്ല; കൂട്ടുപലിശയോ പിഴ പലിശയോ ഈടാക്കരുതെന്ന് സുപ്രീം കോടതി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വായ്പ തുക എത്രയായാലും കൂട്ടുപലിശയോ, പിഴപലിശയോ ഈടാക്കരുത്. ഈടാക്കിയിട്ടുണ്ടെങ്കിൽ തിരികെ നൽകണം
ന്യൂഡൽഹി: ലോക് ഡൗണിനെ തുടർന്ന് പ്രഖ്യാപിച്ച മൊറട്ടോറിയം കാലയളവിൽ ഇടപാടുകാരിൽ നിന്ന് ബാങ്കുകൾ കൂട്ടുപലിശയോ പിഴ പലിശയോ ഈടാക്കരുതെന്ന് സുപ്രീം കോടതി.
വായ്പ തുക എത്രയായാലും കൂട്ടുപലിശയോ, പിഴപലിശയോ ഈടാക്കരുത്. ഈടാക്കിയിട്ടുണ്ടെങ്കിൽ തിരികെ നൽകണമെന്നും കോടതി നിർദേശിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വായ്പ തിരിച്ചടവുകള്‍ക്ക് സാവകാശം അനുവദിച്ച് കേന്ദ്ര സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകൾ പലിശയും കൂട്ടു പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള കേസിലാണ് സുപ്രീം കോടതിയുടെ വിധി. രണ്ട് കോടി രൂപ വരെയുള്ള വായ്പകൾക്ക് കൂട്ടുപലിശയോ പിഴപലിശയോ ഈടാക്കരുതെന്ന് സുപ്രീം കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് എല്ലാ വായ്പകൾക്കും ബാധകമാക്കിയാണ് സുപ്രീം കോടതി വിധി.
advertisement
അതേസമയം മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കാനാകില്ല. കാരണം നിക്ഷേപകർക്ക് പലിശ നൽകിയാണ് ബാങ്കുകളും നിലനിൽക്കുന്നത്. മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവിശ്യവും കോടതി തള്ളി. സാമ്പത്തിക കാര്യങ്ങളിൽ നയപരമായ തീരുമാനം എടുക്കാനുള്ള അധികാരം സർക്കാറിനാണ്. ഇക്കാര്യങ്ങൾ കോടതിക്ക് ഇടപെടാനാകില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ലോക്ഡൗൺ കാലത്ത് സർക്കാർ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Also Read നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസ്; പ്രതികളുടെ 7.51 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
advertisement
സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ ജുഡീഷ്യൽ പരിശോധന എത്രയാകാമെന്നാണ് സുപ്രീംകോടതി പരിശോധിച്ചതെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എം.ആർ ഷാ, ആർ സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സർക്കാറിന്റെ സാമ്പത്തി നയങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല. നയങ്ങളിൽ പുനഃപരിശോധന വേണമെങ്കിൽ സർക്കാരാണ് തീരുമാനിക്കേണ്ടത്.
സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകാൻ കഴിയില്ല . മഹാവ്യാധി എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട്. ആവശ്യമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. പെൻഷനേഴ്‌സിനും അക്കൗണ്ട് ഹോൾഡർമാർക്കും ബാങ്കുകൾ പലിശ നൽകുന്നുണ്ട്. കോവിഡ് കാലത്ത് ഈ പലിശ നൽകാതിരുന്നിട്ടില്ല. .അതിനാൽ മോറട്ടോറിയം കാലയളവിലെ പലിശ പൂർണമായും ഒഴിവാക്കുന്നത് സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി.
advertisement
രണ്ട് കുടുംബങ്ങൾ തമ്മിൽ 15 വർഷമായി തുടരുന്ന ശത്രുത; ഇതുവരെ നഷ്ടപ്പെട്ടത് ഏഴ് ജീവനുകൾ
ബുലന്ദ്ഷഹർ: ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിൽ കാകോഡ് കോട് വാലി പൊലീസ് സ്റ്റേഷന്റെ സമീപത്തെ ധനോര എന്ന ഗ്രാമത്തിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പൊലീസ് പറയുന്നത് പ്രകാരം ഈ കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയ്ക്ക് 15 വർഷത്തോളം പഴക്കമുണ്ട്. കഴിഞ്ഞ വർഷം ധരംപാൽ സിങ് എന്ന വ്യക്തിയുടെ അച്ഛൻ കാളിചരൺ വെടിയേറ്റ് മരിക്കുകയുണ്ടായി. ഈ സംഭവത്തെ തുടർന്ന് യു പി പൊലീസ് കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചെങ്കിലും കഴിഞ്ഞ ഞായറാഴ്ച പെട്ടെന്നുണ്ടായ വെടിവെപ്പ് അനിഷ്ട സംഭവങ്ങളിലേക്ക് നയിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ നാല് അംഗങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
advertisement
ആക്രമണത്തിന് ഇരയായവർക്ക് ഗുരുതരമായ പരിക്കുകളാണ് ഉണ്ടായത്. അവരെ ഗ്രെയ്റ്റർ നോയിഡയിലെ കൈലാഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെ സംരക്ഷണത്തിനായി നിയോഗിച്ച ഉദ്യോഗസ്ഥനും വെടിവെപ്പിൽ പരിക്ക് പറ്റിയിരുന്നു. പരിക്ക് പറ്റിയവരിൽ ധരംപാൽ സിങ് അതീവ ഗുരുതരാവസ്ഥയിലാണ്. അദ്ദേഹത്തിന്റെ 32 വയസായ മകൻ ഏറ്റുമുട്ടലിൽ മരിച്ചു.
ധരംപാൽ സിങും ഭാര്യയും രണ്ട് ആൺമക്കളും കൂടി കാലിത്തീറ്റ ശേഖരിക്കാനായി ഞായറാഴ്‌ച രാവിലെ തങ്ങളുടെ കൃഷിഭൂമിയിലേക്ക് പോയപ്പോഴാണ് ഈ സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഒരു ഇന്നോവ കാറിൽ വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ എത്തിയ അജ്ഞാതരായ രണ്ടു പേർ അവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഒരേ കുടുംബത്തിൽപ്പെടുന്ന ആളുകൾക്കെതിരെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നതെന്ന് ബുലന്ദ്ഷഹർ എസ് എസ് പി സന്തോഷ് കുമാർ സിങ് പറഞ്ഞു.
advertisement
"അക്രമികളുടെ കൈയിൽ ഓട്ടോമാറ്റിക് ആയ ആയുധങ്ങൾ ഉണ്ടായിരുന്നു. ഒരാൾ മുന്നിൽ നിന്നും മറ്റുള്ളവർ വശങ്ങളിൽ നിന്നുമാണ് വെടിയുതിർത്തത്. ഞാൻ സ്റ്റിയറിങ് വീലിന്റെ പിന്നിലായി ഒളിച്ചിരുന്നു. എന്റെ അച്ഛനും അമ്മയും സഹോദരനും പിന്നിലായാണ് ഇരുന്നിരുന്നത്. സഹോദരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പൊലീസ് ഉദ്യോഗസ്ഥന്റെ സംരക്ഷണം കൂടി ഇല്ലായിരുന്നെങ്കിൽ ഞങ്ങളെല്ലാവരും മരിച്ചു വീണേനെ' - സംഭവത്തെക്കുറിച്ച് ധരംപാൽ സിങിന്റെ മകൻ ജിതേന്ദ്ര പറയുന്നു.
advertisement
പൊലീസിന്റെ അന്വേഷണത്തിന്റെ വെളിച്ചത്തിൽ മനസിലാകുന്നത് ധരംപാൽ സിങ്, അമിത് എന്നിവരുടെ കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയ്ക്ക്15 വർഷത്തോളം പഴക്കമുണ്ടെന്നാണ്. ധരംപാൽ സിങിന്റെ അമ്മയെയുംജോലിക്കാരനെയും അമിത്തിന്റെ കുടുംബം വധിച്ചു എന്ന ആരോപണത്തെ തുടർന്ന് 2005-ലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. 2007-ൽ രണ്ട് വർഷങ്ങൾക്ക് ശേഷം അമിത്തിന്റെ അമ്മയും അമ്മാവനും കൊല്ലപ്പെടുകയുണ്ടായി. പകരം വീട്ടുന്നതിനായി ധരംപാൽ സിങിന്റെ കുടുംബമാണ് ഈ കൊലപാതകങ്ങൾ ചെയ്തതെന്ന ആരോപണങ്ങളും അക്കാലത്ത് ശക്തമായിരുന്നു.
ധരംപാൽ സിങിന്റെ മകൻ സന്ദീപിന്റെ മരണം ഈ കുടുംബവഴക്കിനെ തുടർന്ന് ഉണ്ടാകുന്ന ഏഴാമത്തെ മരണമാണ്. അമിത് ഇപ്പോൾ ജയിൽവാസം അനുഭവിക്കുകയാണ്. അതുകൊണ്ട്, ജയിലിൽ കിടക്കവെ അമിത് ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്ന് പൊലീസ് പറയുന്നു. അഞ്ച് കൊലപാതകങ്ങൾ ഉൾപ്പെടെ 22 കേസുകളാണ് അമിത്തിന്റെ പേരിലുള്ളത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 23, 2021 3:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മൊറട്ടോറിയം പലിശ ഒഴിവാക്കാനാകില്ല; കൂട്ടുപലിശയോ പിഴ പലിശയോ ഈടാക്കരുതെന്ന് സുപ്രീം കോടതി


