തീവ്രവാദത്തിനെതിരെ പാകിസ്ഥാൻ കർശന നടപടിയെടുക്കണം: ആവർത്തിച്ച് ഇന്ത്യ

Last Updated:

ബലാകോട്ട് ആക്രമണത്തിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഇന്ത്യക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും വിദേശകാര്യവക്താവ് കുറ്റപ്പെടുത്തി

ന്യൂഡൽഹി : അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ പാക് സർക്കാർ നടപടിയെടുക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. തങ്ങളുടെ ദേശത്ത് നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്കെതിരെ നടപടി എടുക്കണമെന്ന് പാകിസ്ഥാനോട്  ഇന്ത്യ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതെല്ലാം നിരസിക്കപ്പെടുകയാണുണ്ടായത്. അവരുടെ രാജ്യത്ത് അടിത്തറ ഉറപ്പിച്ച് അതിർത്തി കടന്ന് ആക്രമണം നടത്തുന്ന ഭീകരസംഘടനകൾക്കെതിരെ 'പുതിയ' നടപടിയെടുക്കാൻ 'പുതിയ' ചിന്തകളുള്ള 'പുതിയ' പാകിസ്ഥാൻ തയ്യാറാകണെമന്നാണ് വിദേശകാര്യ വക്താവ് രവീഷ് കുമാർ മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചത്. 'പുതിയ ചിന്തകളുള്ള പുതിയ പാകിസ്ഥാൻ' എന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനക്ക് ഊന്നൽ നൽകിയായിരുന്നു ഈ പ്രതികരണം.
Also Read-ഒരു കോടി രൂപ; പെൻഷൻ‌ : പുൽവാമ രക്തസാക്ഷികളുടെ കുടുംബത്തിന് സിആർപിഎഫിന്റെ സഹായം
ബലാകോട്ട് ആക്രമണത്തിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഇന്ത്യക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും വിദേശകാര്യവക്താവ് കുറ്റപ്പെടുത്തി. ഫെബ്രുവരി 27 നുണ്ടായ സംഭവങ്ങളെക്കുറിച്ച് ഇന്ത്യ ഒന്നും ഒളിച്ച് വച്ചിരുന്നില്ല. ഒരു മിഗ് 21 വിമാനം വെടിവച്ചു വീഴ്ത്തപ്പെട്ടു.. എന്നാൽ നമ്മുടെ രണ്ട് എയർക്രാഫ്റ്റുകൾ വെടിവച്ചു വീഴ്ത്തിയെന്ന് വ്യാജപ്രചരണമാണ് പാകിസ്ഥാൻ തുടർച്ചയായി നടത്തിയത്. രണ്ടാമത്തെ എയർക്രാഫ്റ്റ് വെടിവച്ചു വീഴ്ത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പക്കലുണ്ടെന്ന് അവകാശപ്പെടുന്ന പാകിസ്ഥാൻ എന്തുകൊണ്ട് അത് പുറത്തു വിടുന്നില്ല..?
advertisement
Also Read-പുതിയ വജ്ര ബിസിനസ്, ആഢംബര അപ്പാർട്മെന്റ്, 9 ലക്ഷത്തിന്റെ കോട്ട്: ലണ്ടനിൽ വിലസി നീരവ് മോദി
ഇന്ത്യയുടെ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർത്തമാൻ ഒരു F-16 വിമാനം വെടിവച്ചു വീഴ്ത്തുന്നതിന് ദൃക്സാക്ഷികളും ഇലക്ട്രോണിക് തെളിവുകളും ഉണ്ടായിരുന്നു. ഇതിന് പുറമെ F-16 ന് മാത്രം വഹിക്കാൻ കഴിയുന്ന അമ്രാം മിസൈലുകളുടെ തകർന്ന ഭാഗങ്ങളും ഇന്ത്യ തെളിവായി അവതരിപ്പിച്ചിരുന്നു. രവീഷ് കുമാർ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തീവ്രവാദത്തിനെതിരെ പാകിസ്ഥാൻ കർശന നടപടിയെടുക്കണം: ആവർത്തിച്ച് ഇന്ത്യ
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement