Aatmanirbharta| 'ആത്മനിർഭരത'; 2020ലെ ഹിന്ദി വാക്കായി ഓക്സഫഡ് തെരഞ്ഞെടുത്തു
- Published by:Rajesh V
- news18-malayalam
Last Updated:
കോവിഡിന്റെ തുടക്കത്തിൽ ഇതിനെ മറികടന്ന് സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ‘ആത്മനിർഭർ’പദ്ധതി പ്രഖ്യാപിച്ചത്.
ന്യൂഡൽഹി: സ്വയംപര്യാപ്തത എന്നർഥം വരുന്ന ‘ആത്മനിർഭരത’ 2020 ലെ ഹിന്ദി വാക്കായി ഓക്സ്ഫഡ് ലാംഗ്വേജ് തെരഞ്ഞെടുത്തു. ഭാഷാ വിദഗ്ധരായ കൃതിക അഗർവാൾ, പൂനം നിഗം സഹായ്, ഇമോജൻ ഫോക്സൽ എന്നിവരടങ്ങുന്ന സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആധാർ (2017), നാരീ ശക്തി (2018), സംവിധാൻ (2019) എന്നിവയാണ് മുൻവർഷങ്ങളിൽ ഇടംപിടിച്ച മറ്റ് ഹിന്ദി വാക്കുകൾ.
കോവിഡിന്റെ തുടക്കത്തിൽ ഇതിനെ മറികടന്ന് സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ‘ആത്മനിർഭർ’പദ്ധതി പ്രഖ്യാപിച്ചത്. ഇതിനുശേഷം ഇത് സമൂഹത്തിൽ വൻ മാറ്റങ്ങളുണ്ടാക്കിയതായി ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്സ് ഇന്ത്യ മാനേജിങ് ഡയറക്ടർ ശിവരാമകൃഷ്ണൻ വെങ്കിടേശ്വരൻ പറഞ്ഞു.
ആത്മർനിർഭർ എന്താണ് അർത്ഥമാക്കുന്നത്?
സ്വയംപര്യാപ്തത എന്നാണ് ആത്മനിർഭർ എന്ന വാക്കിന്റെ അർത്ഥം. കടന്നുപോകുന്ന വർഷത്തിലെ ധാർമ്മികത, മാനസികാവസ്ഥ അല്ലെങ്കിൽ പ്രാധാന്യം എന്നിവ പ്രതിഫലിപ്പിക്കുന്നതിനും സാംസ്കാരിക പ്രാധാന്യമുള്ള ഒരു പദമെന്ന നിലയിൽ ശാശ്വത ശേഷിയുള്ളതുമായ ഒരു വാക്ക് അല്ലെങ്കിൽ പദപ്രയോഗമാണ് 'ഓക്സ്ഫഡ് ഹിന്ദിപദം' എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
advertisement
കോവിഡ് പകർച്ച വ്യാധിയെത്തുടർന്ന് പ്രധാനമന്ത്രി ഇന്ത്യയുടെ ' വീണ്ടെടുക്കൽ പാക്കേജ്' പ്രഖ്യാപിച്ചപ്പോൾ, ഒരു രാജ്യം, സമ്പദ്‌വ്യവസ്ഥ, സമൂഹം, വ്യക്തികൾ എന്നീ നിലകളിൽ സ്വയം ആശ്രയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞതായി ഓക്സ്ഫഡ് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധി മറികടക്കുന്നതിന് ഇത് വഴിതെളിച്ചു. പ്രധാനമന്ത്രി മോദി ഉപയോഗിച്ചതോടെ ആത്മനിർഭർ എന്ന വാക്കിന്റെ ഉപയോഗം ഗണ്യമായി വർധിച്ചു. ഇത് രാജ്യത്തെ പൊതു നിഘണ്ടുവിൽ ഒരു പദസമുച്ചയമായും ആശയമായും പ്രാധാന്യം നേടിയെടുത്തു.
advertisement

ഇന്ത്യയുടെ സ്വന്തം കോവിഡ് -19 വാക്സിൻ ഉത്പാദിപ്പിച്ചതാണ് ആത്മനിർഭർ ഭാരത് പ്രചാരണത്തിന്റെയും പ്രധാന വിജയം. റിപ്പബ്ലിക് ദിന പരേഡിൽ ബയോടെക്നോളജി വകുപ്പ് ആത്മനിർഭർ ഭാരത് പ്രചാരണത്തെ ഉയർത്തിക്കാട്ടുകയും കോവിഡ് -19 വാക്‌സിൻ വികസന പ്രക്രിയയെ രാജ്പഥിലെ ടാബ്ലോ പട്ടികയിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
advertisement
“അഭൂതപൂർവമായ ഒരു വർഷത്തിൽ, ഒരു കോവിഡ് ബാധിതമായ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനുള്ള ഉത്തരമായി ആത്‌മീർഭാരത് എന്ന വാക്ക് മാറി”- ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശിവരാമകൃഷ്ണൻ വെങ്കിടേശ്വരൻ പറഞ്ഞു.
ഏകാന്തത, കുടുംബ പിന്തുണയുടെ അഭാവം, ഉപജീവനമാർഗം നഷ്ടപ്പെടൽ തുടങ്ങിയ പ്രയാസകരമായ സാഹചര്യത്തിലും പൂർണ്ണമായ നിശ്ചയദാർഢ്യത്തിലൂടെയും സ്വാശ്രയത്വത്തിലൂടെയും ഇവയെ മറികടക്കാമെന്ന് ചെറുപ്പക്കാരിലും പ്രായമായവരിലും ഒരു പോലെ ഈ വാക്ക് ഒരു ഉറച്ച ശബ്ദമായി മാറി- കൃതിക അഗർവാൾ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 03, 2021 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Aatmanirbharta| 'ആത്മനിർഭരത'; 2020ലെ ഹിന്ദി വാക്കായി ഓക്സഫഡ് തെരഞ്ഞെടുത്തു