Piyush Goyal| 'നിർജീവമായ സമ്പദ്‍വ്യവസ്ഥയെന്ന ട്രംപിന്‍റെ പ്രസ്താവനയോട് രാഹുൽ യോജിച്ചത് രാഷ്ട്രീയ നാടകം'; പിയൂഷ് ഗോയൽ

Last Updated:

രാഹുൽ ഗാന്ധിക്ക് സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് അറിവില്ലെന്ന് പിയൂഷ് ​ഗോയൽ പറഞ്ഞു

News18
News18
ന്യൂഡൽഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'നിര്‍ജീവമായ സമ്പദ്‌വ്യവസ്ഥ' എന്ന പരാമര്‍ശത്തെ രാഹുല്‍ ഗാന്ധി പിന്തുണച്ചത് രാഷ്ട്രീയ നാടകമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. രാജ്യത്തെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ കാഴ്ചപ്പാടുകൾ അടിസ്ഥാനരഹിതവും യാഥാർത്ഥ്യബോധമില്ലാത്തതുമാണ്. അദ്ദേഹം ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചോർത്ത് ആശങ്കപ്പെടുന്നവെന്നും പിയൂഷ് ഗോയൽ പറഞ്ഞു. നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഈ വിമർശനം ഉന്നയിച്ചത്.
രാഹുൽ ഗാന്ധിക്ക് സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് അറിവില്ല. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടത് അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ഗോയൽ പറഞ്ഞു. ട്രംപിന്‍റെ "നിർജീവമായ സമ്പദ്‌വ്യവസ്ഥ" എന്ന പ്രസ്താവനയുമായി രാഹുൽ ഗാന്ധി യോജിച്ചത് വെറും രാഷ്ട്രീയ നാടകമാണെന്നും ഗോയൽ ആരോപിച്ചു. മൂന്ന് തവണ ജനങ്ങളാൽ തിരസ്കരിക്കപ്പെട്ട നേതാവാണ് രാഹുലെന്നും ഗോയൽ കൂട്ടിച്ചേർത്തു.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ ചില സാമ്പത്തിക പദ്ധതികൾ ചൂണ്ടിക്കാട്ടി ഗോയൽ രാഹുൽ ഗാന്ധിയുടെ വാദങ്ങളെ കേന്ദ്രമന്ത്രി വിമർശിച്ചു.
  • 80 കോടിയിലധികം പാവപ്പെട്ടവർക്ക് ഇപ്പോഴും സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ട്.
  • 11 വർഷമായി വളം വില വർധിച്ചിട്ടില്ല. ഇതിലൂടെ കർഷകരെ സർക്കാർ സംരക്ഷിക്കുന്നു.
  • ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളുടെ ജിഎസ്ടി 18% ൽ നിന്ന് 0% ആയി കുറച്ചു.
  • ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ 70 വയസ്സിന് മുകളിലുള്ളവർ ഉൾപ്പെടെ 60 കോടിയിലധികം ഇന്ത്യക്കാർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നു.
  • ജൻ ധൻ യോജനയിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ബാങ്കിങ് സേവനങ്ങൾ ലഭ്യമായി.
advertisement
ചിലവുകുറഞ്ഞ സാമ്പത്തിക നയങ്ങൾക്കൊപ്പം ജനക്ഷേമ പദ്ധതികളും നടപ്പിലാക്കാൻ മോദിക്ക് കഴിഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് നടന്ന അഴിമതികൾ (2ജി, കൽക്കരി അഴിമതി, കോമൺവെൽത്ത് ഗെയിംസ് അഴിമതി) ചൂണ്ടിക്കാട്ടി ഗോയൽ മോദി സർക്കാരിൻ്റെ ഭരണത്തെ പ്രശംസിച്ചു. സത്യസന്ധമായ സർക്കാരിന് മാത്രമേ പാവപ്പെട്ടവർക്കായി പണം മാറ്റിവെക്കാൻ കഴിയൂ. അടുത്തിടെ ജിഎസ്ടി കുറച്ചതിലൂടെ മാത്രം 2 ലക്ഷം കോടി രൂപയുടെ നേട്ടമാണ് ജനങ്ങൾക്ക് ഉണ്ടായതെന്നും ​ഗോയൽ വ്യക്തമാക്കി.
വ്യാപാരബന്ധങ്ങൾ ലളിതമാക്കുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് നിർണായകമാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. വികസിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പാതയാണ് സംരംഭം ചെയ്യുന്നതിനുള്ള എളുപ്പവഴിയെന്നും, അതിന് വഴിയൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം പ്രശംസിച്ചു.
advertisement
ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യത്തിൻ്റെ നികുതിഘടനയെ മാറ്റിമറിച്ചു. ഇത് വ്യവസായങ്ങൾക്കും സാധാരണക്കാർക്കും ഒരുപോലെ ഗുണം ചെയ്യുമെന്നും ഗോയൽ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
Piyush Goyal| 'നിർജീവമായ സമ്പദ്‍വ്യവസ്ഥയെന്ന ട്രംപിന്‍റെ പ്രസ്താവനയോട് രാഹുൽ യോജിച്ചത് രാഷ്ട്രീയ നാടകം'; പിയൂഷ് ഗോയൽ
Next Article
advertisement
CBSE 10, 12 ക്ലാസുകളിലെ 2026 ലെ ബോർഡ് പരീക്ഷകളുടെ തീയതികൾ പുറത്ത്; തുടക്കം ഫെബ്രുവരി 17ന്
CBSE 10, 12 ക്ലാസുകളിലെ 2026 ലെ ബോർഡ് പരീക്ഷകളുടെ തീയതികൾ പുറത്ത്; തുടക്കം ഫെബ്രുവരി 17ന്
  • CBSE 2026 ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് പത്താം ക്ലാസ് മാർച്ച് 9നും പന്ത്രണ്ടാം ക്ലാസ് ഏപ്രിൽ 9നും അവസാനിക്കും.

  • പത്താം ക്ലാസ് പരീക്ഷകൾ രണ്ട് ഘട്ടം; രണ്ടാം ഘട്ടം മെയ് 15-ന് ആരംഭിച്ച് ജൂൺ 1-ന് അവസാനിക്കും.

  • 2026-ൽ 26 രാജ്യങ്ങളിൽ നിന്ന് 45 ലക്ഷം വിദ്യാർത്ഥികൾ 204 വിഷയങ്ങളിൽ പരീക്ഷ എഴുതുമെന്ന് പ്രതീക്ഷ.

View All
advertisement