• HOME
  • »
  • NEWS
  • »
  • india
  • »
  • Pranab Mukherjee | 'മികച്ച പാർലമെന്‍റേറിയൻ'; പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Pranab Mukherjee | 'മികച്ച പാർലമെന്‍റേറിയൻ'; പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

2017ൽ രാഷ്ട്രപതി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ദിവസം ആശംസകളുമായി പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയിരുന്നു

pranab modi

pranab modi

  • Share this:
    ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "പതിറ്റാണ്ടുകളായി നീണ്ടുനിന്ന തന്റെ രാഷ്ട്രീയ ജീവിതത്തിൽ, ധനകാര്യ മന്ത്രാലയത്തിനും മറ്റും ശ്രീ പ്രണബ് മുഖർജി ദീർഘകാല സംഭാവനകൾ നൽകി. അദ്ദേഹം ഒരു മികച്ച പാർലമെന്റേറിയനായിരുന്നു, എല്ലായ്പ്പോഴും നല്ല തയ്യാറെടുപ്പുകളോടെ കാര്യങ്ങൾ ചെയ്തിരുന്നു"- പ്രധാനമന്ത്രി ട്വിറ്ററിലൂടെ എഴുതി.

    രാഷ്ട്രീയമായി വിരുദ്ധ ധ്രുവങ്ങളിലായിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രണബ് മുഖർജിയും തമ്മിൽ ഹൃദ്യമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. 2017ൽ രാഷ്ട്രപതി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ദിവസം ആശംസകളുമായി പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. അന്ന് പ്രണബ് മുഖർജിക്ക് എഴുതിയ കത്തിൽ പിതൃതുല്യനായാണ് കാണുന്നതെന്ന് നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

    ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു വൈകിട്ടാണ് പ്രണബ് മുഖർജി അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി തിങ്കളാഴ്ച നടത്തിയ പരിശോധയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം മുഖര്‍ജി ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

    ശസ്ത്രക്രിയയ്ക്കു പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആശുപത്രിയിലെത്തി ബന്ധുക്കളും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഇന്നു രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
    You may also like:സ്വവർഗ്ഗാനുരാഗികൾക്കായുള്ള ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; യുവാവിനെ വിളിച്ചു വരുത്തി കൊള്ളയടിച്ചു [NEWS]'എ രഞ്ജിത്ത് സിനിമ': വ്യത്യസ്ത പേരുമായി ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം [NEWS] ആന്ധ്രാപ്രദേശിൽ 'പ്രസിഡന്റ് മെഡൽ' ബ്രാൻഡിൽ മദ്യം; മുഖ്യമന്ത്രിക്കെതിരെ തെലുഗുദേശം പാർട്ടി [NEWS]
    ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു ബംഗാള്‍ സ്വദേശിയായ പ്രണബ് കുമാര്‍ മുഖര്‍ജി. 1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. പശ്ചിമ ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയും പ്രണബ് മുഖര്‍ജിയാണ്.
    Published by:Anuraj GR
    First published: