'വിസ്മരിക്കപ്പെട്ട വീരപുരുഷന്മാരെ അനുസ്മരിച്ച് രാജ്യം കഴിഞ്ഞ കാലത്തെ തെറ്റുകൾ തിരുത്തുന്നു': നരേന്ദ്രമോദി

Last Updated:

അസമിലെ അഹോം രാജ്യത്തിലെ റോയൽ ആർമിയുടെ ജനറൽ ആയിരുന്നു ബർഫുകൻ

നരേന്ദ്ര മോദി
നരേന്ദ്ര മോദി
കൊളോണിയൽ കാലത്തെ ഗൂഢാലോചനയുടെ ഭാഗമായി ചരിത്രത്താളുകളിൽ വിസ്മരിക്കപ്പെട്ട വീരപുരുഷന്മാരെ അനുസ്മരിച്ചും, രാജ്യത്തെ നാനാവിധമായ പൈതൃകത്തെ ആഘോഷിച്ചും ഇന്ത്യ കഴിഞ്ഞകാല തെറ്റുകൾ തിരുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച ലചിത് ബർഫുകാന്റെ 400-ാം ജന്മദിനാഘോഷ വേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയുടെ ചരിത്രം അടിമത്വത്തിന്റേത് മാത്രമല്ല, യോദ്ധാക്കളുടേത് കൂടിയാണ്. വിജയത്തിന്റെ ചരിത്രമാണ്, ത്യാഗത്തിന്റെയും നിസ്വാർത്ഥതയുടെയും ധീരതയുടെയും ചരിത്രമാണ്’ മോദി പറഞ്ഞു. ‘നിർഭാഗ്യവശാൽ സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും കൊളോണിയൽ കാലത്തെ ഗൂഢാലോചനയുടെ ഭാഗമായി എഴുതപ്പെട്ട ചരിത്രമാണ് ഇവിടെ പഠിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം അടിമത്വത്തിന്റെ അജണ്ടയിൽ മാറ്റം വരുത്തേണ്ടിയിരുന്നു. എന്നാൽ അത് നടന്നില്ല. രാജ്യത്തിന്റെ എല്ലാ കോണിലും ധീരപുത്രന്മാരും പുത്രിമാരും അടിച്ചമർത്തലിനെതിരെ പോരാടിയെങ്കിലും ഈ ചരിത്രം മനഃപ്പൂർവ്വം അടിച്ചമർത്തപ്പെട്ടു.
എന്നാൽ ഇന്ന് ഇന്ത്യ കൊളോണിയലിസത്തിന്റെ ചങ്ങലകൾ തകർത്ത് നമ്മുടെ പൈതൃകത്തെ ആഘോഷിക്കുകയാണ്. നമ്മുടെ ധീരന്മാരെ അഭിമാനത്തോടെ സ്മരിച്ച് മുന്നേറുകയാണ്’പ്രധാനമന്ത്രി പറഞ്ഞു.
advertisement
ലചിത് ബർഫുകൻ രക്തബന്ധങ്ങൾക്ക് മുകളിൽ ദേശീയ താൽപ്പര്യം നിലനിർത്തിയിട്ടുണ്ടെന്നും, തന്റെ അടുത്ത ബന്ധുവിനെ പോലും ശിക്ഷിക്കാൻ മടിച്ചിട്ടില്ലെന്നും മോദി അനുസ്മരിച്ചു. രാജവംശത്തിന് മുകളിൽ ഉയരാനും രാജ്യത്തെ കുറിച്ച് ചിന്തിക്കാനും ലചിത് ബർഫുകന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കുന്നു. രാജ്യത്തേക്കാൾ വലുതല്ല ഒരു ബന്ധവും എന്ന് അദ്ദേഹം പറഞ്ഞിരുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
advertisement
അസമിലെ അഹോം രാജ്യത്തിലെ റോയൽ ആർമിയുടെ ജനറൽ ആയിരുന്നു ബർഫുകൻ. മുഗളന്മാരെ പരാജയപ്പെടുത്തുകയും ഔറംഗസേബിന് കീഴിൽ അവർ നടത്താനിരുന്ന പടയോട്ടത്തെ ഫലപ്രദമായി തടയുകയും ചെയ്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാരുടെ വെടിവയ്പില്‍ 1500-ലധികം ആദിവാസികള്‍ കൂട്ടത്തോടെ കൊല ചെയ്യപ്പെട്ട രാജസ്ഥാനിലെ മന്‍ഗര്‍ ധാം സ്മാരകം ഈ മാസം ആദ്യം പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. “1913 നവംബര്‍ 17ന് ബ്രിട്ടീഷുകാരുടെ വെടിവയ്പില്‍ 1500-ലധികം ആദിവാസികള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഇതിന് അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടില്ല. ഇപ്പോള്‍ രാജ്യം അത് തിരുത്തിക്കുറിക്കുകയാണ്” എന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞത്. 1913-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഗോവിന്ദ് ഗുരുവിനേയും മോദി പ്രശംസിച്ചിരുന്നു.
advertisement
ഗോവിന്ദ് ഗുരുവിനെപ്പോലുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും ആദര്‍ശങ്ങളുടെയും പ്രതിനിധികളായിരുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ‘ആദിവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ അദ്ദേഹം ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ്, ആത്മീയ നേതാവ്, സന്യാസി, നേതാവ് എന്നീ നിലകളില്‍ സ്വന്തം സമുദായത്തിന്റെ തിന്മകള്‍ക്കെതിരെയും പ്രചാരണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ധീരതയും സാമൂഹിക പ്രവര്‍ത്തനവും പോലെ അദ്ദേഹത്തിന്റെ ദാര്‍ശനികതയും ആകര്‍ഷകമായിരുന്നു’ എന്നും മോദി ചടങ്ങിൽ അനുസ്മരിച്ചിരുന്നു.
Summary: Prime Minister Narendra Modi inaugurates the 400th birth anniversary of Lachit Barphukan
മലയാളം വാർത്തകൾ/ വാർത്ത/India/
'വിസ്മരിക്കപ്പെട്ട വീരപുരുഷന്മാരെ അനുസ്മരിച്ച് രാജ്യം കഴിഞ്ഞ കാലത്തെ തെറ്റുകൾ തിരുത്തുന്നു': നരേന്ദ്രമോദി
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement