VGIR | വിർച്വൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് റൗൺ ടേബിൾ; നവംബർ അഞ്ചിന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ചടങ്ങിൽ കേന്ദ്ര ധനമന്ത്രി, റിസർവ് ബാങ്ക് ഗവർണർ, മുകേഷ് അംബാനി, രത്തൻ ടാറ്റ, നന്ദൻ നിലേകനി, ദീപക് പരേഖ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
ന്യൂഡൽഹി: കോവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വിർച്വൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് റൗൺ ടേബിൾ (VGIR) സംഘടിപ്പിക്കുന്നു. നവംബർ അഞ്ചിന് നടക്കുന്ന വിർച്വൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് റൗൺ ടേബിൾ ധനകാര്യ മന്ത്രാലയവും നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇഫ്രാസ്ട്രക്ചർ ഫണ്ണ്ടും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ആഗോള നിക്ഷേപകരും രാജ്യത്തെ വ്യവസായികളും ഉന്നത സർക്കാർ പ്രതിനിധികളും തമ്മിലുള്ള ആശയവിനിമയമാണ് റൗൺ ടേബിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ചടങ്ങിൽ കേന്ദ്ര ധനമന്ത്രി, റിസർവ് ബാങ്ക് ഗവർണർ, മുകേഷ് അംബാനി, രത്തൻ ടാറ്റ, നന്ദൻ നിലേകനി, ദീപക് പരേഖ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
ഏകദേശം 6 ട്രില്യൺ യുഎസ് ഡോളർ മൂല്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ഇരുപത് പെൻഷൻ, പരമാധികാര സ്വത്ത് ഫണ്ടുകളിൽ നിന്നുള്ള പങ്കാളിത്തത്തിനും റൗണ്ട് ടേബിൾ സാക്ഷ്യം വഹിക്കും. യുഎസ്, യൂറോപ്പ്, കാനഡ, കൊറിയ, ജപ്പാൻ, മിഡിൽ ഈസ്റ്റ്, ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ആഗോള നിക്ഷേപരാണ് റൗണ്ട ടേബിളിൽ പങ്കെടുക്കുന്നത്. നിക്ഷേപം സംബന്ധിച്ച് സുപ്രധാന തീരുമാനമെടുക്കേണ്ട സിഇഒമാരും സിഐഒകളും പങ്കെടുക്കുമെന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. റൗണ്ട് ടേബിളിൽ പങ്കെടുക്കുന്ന ചില പല നിക്ഷേപകരും ആദ്യമായാണ് ഇന്ത്യയുമായി സംവദിക്കുന്നത്. ആഗോള നിക്ഷേപകർക്ക് പുറമെ ഇന്ത്യയിലെ പ്രമുഖ ബിസിനസുകാരും റൗണ്ട് ടേബിളിൽ പങ്കാളികളാകും.
advertisement
ഇന്ത്യയുടെ സാമ്പത്തിക, നിക്ഷേപ കാഴ്ചപ്പാട്, ഘടനാപരമായ പരിഷ്കാരങ്ങൾ, 5 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാട് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകും വിജിഐആർ 2020. പ്രമുഖ ആഗോള നിക്ഷേപകർക്കും ഇന്ത്യൻ ബിസിനസുകാർക്കും രാജ്യത്തെ നയരൂപീകരണത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരുമായി നേരിട്ട് ഇടപഴകാനും രാജ്യത്തെ അന്താരാഷ്ട്ര നിക്ഷേപ തോത് വർധിപ്പിക്കാനും പരിപാടി അവസരമൊരുക്കും. ഈ സാമ്പത്തിക വർഷം ഇന്ത്യയിലെ വിദേശ നിക്ഷേപം ആദ്യ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. അന്താരാഷ്ട്ര നിക്ഷേപകർക്ക് അവരുടെ നിക്ഷേപം വർദ്ധിപ്പിക്കാൻ അവസരമൊരുക്കുകയെന്നതാണ് വിജിആർ 2020 ലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2020 7:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
VGIR | വിർച്വൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് റൗൺ ടേബിൾ; നവംബർ അഞ്ചിന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും