പുൽവാമ ആക്രമണവുമായി ബന്ധം: അച്ഛനും മകളും അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
Pulwama Attack Case | 2019 ഫെബ്രുവരി 14ന് നടന്ന ആക്രമണത്തിൽ 40 കേന്ദ്ര റിസർവ് പോലീസ് സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ കഴിഞ്ഞ വർഷം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അച്ഛനെയും മകളെയും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റുചെയ്തു. പിയർ താരിഖ്, മകൾ ഇൻഷ എന്നിവരാണ് അറസ്റ്റിലായത്. പുൽവാമ ആക്രമണത്തിനെത്തിയ ഭീകരർക്ക് താമസമൊരുക്കിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇവരെ ജമ്മുവിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും.
പുൽവാമയിലെ ഹക്രിപോറയിലുള്ള തന്റെ വീട് തീവ്രവാദികൾ താമസിക്കാനും ആക്രമണം ആസൂത്രണം ചെയ്യാനും ഉപയോഗിച്ചതായി ചോദ്യം ചെയ്യലിൽ താരിഖ് വെളിപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.
Read Also: പുൽവാമ: ചാവേറിനെ സഹായിച്ച ഭീകരൻ അറസ്റ്റിൽ; സ്ഫോടക വസ്തുക്കൾ സംഘടിപ്പിച്ചത് ഓൺലൈനായി
2019 ഫെബ്രുവരി 14ന് നടന്ന ആക്രമണത്തിൽ 40 കേന്ദ്ര റിസർവ് പോലീസ് സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബസിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ജയ്ഷ് ഇ മുഹമ്മദ് (ജെഎം) തീവ്രവാദി ആദിൽ അഹമ്മദ് ദാറാണ് സി.ആർ.പി.എഫിന്‍റെ കോൺവോയ് വാഹനത്തിനുനേരെ കാർ ഇടിച്ചുകയറ്റിയത്. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് പിന്നീട് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്.
advertisement
Read Also: പുൽവാമ ഭീകരാക്രമണം; കാറുടമയായ ജെയ്ഷെ ഭീകരവാദി അറസ്റ്റില്‍
ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്ന് ജെയ്ഷ് ഇ മുഹമ്മദ് പുറത്തിറക്കിയ ആദിൽ അഹമ്മദ് ദാറിന്റെ അവസാന വീഡിയോ ചിത്രീകരിച്ചത് തെക്കൻ കശ്മീരിലെ പുൽവാമയിലെ ഹഡ്കിപോരയിലെ താരിഖിന്‍റെ വീട്ടിൽവെച്ചാണെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഇതോടെയാണ് താരിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2020 7:21 PM IST