കാബിനറ്റ് റാങ്കിൽ മൂന്ന് വനിതാ മന്ത്രിമാർ; സ്മൃതി ഇറാനിക്ക് വനിതാ, ശിശുക്ഷേമം
Last Updated:
അമേഠിയിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി എത്തിയ സ്മൃതി സുബിൻ ഇറാനിക്ക് വനിതാ-ശിശുക്ഷേമം, ടെക്സറ്റൈൽ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.
ന്യൂഡൽഹി: രണ്ടാം മോദിസർക്കാരിലെ വനിതാ മന്ത്രിമാരിൽ മൂന്നുപേർക്ക് കാബിനറ്റ് റാങ്ക്. നിർമല സിതാരാമൻ, സ്മൃതി ഇറാനി, ഹർസിമ്രത് കൗർ ബാദൽ എന്നിവരാണ് മോദി മന്ത്രിസഭയിലെ കാബിനറ്റ് റാങ്കുള്ള വനിതാ മന്ത്രിമാർ.
ഒന്നാം മോദിസർക്കാരിൽ പ്രതിരോധം കൈകാര്യം ചെയ്തിരുന്ന നിർമല സിതാരാമൻ ഇത്തവണ ധനകാര്യമാണ് കൈകാര്യം ചെയ്യുക. ധനവകുപ്പ് കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ വനിത കൂടിയാണ് നിർമല സീതാരാമൻ. ഇന്ദിര ഗാന്ധിയാണ് ഇതിനു മുമ്പ് ധനകാര്യം കൈകാര്യം ചെയ്ത വനിതാമന്ത്രി.
അമേഠിയിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി എത്തിയ സ്മൃതി സുബിൻ ഇറാനിക്ക് വനിതാ-ശിശുക്ഷേമം, ടെക്സറ്റൈൽ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. ഒന്നാം മോദിമന്ത്രിസഭയിലും സ്മൃതി അംഗമായിരുന്നു.
advertisement
ശിരോമണി അകാലിദൾ നേതാവായ ഹർസിമ്രത് കൗർ ബാദൽ ആണ് മോദി മന്ത്രിസഭയിൽ കാബിനറ്റ് റാങ്കുള്ള വനിതാമന്ത്രി. ഭക്ഷ്യസംസ്കരണ വകുപ്പിന്‍റെ ചുമതലയാണ് ഹർസിമ്രത് കൗർ ബാദലിന്. പഞ്ചാബിലെ ഭട്ടിണ്ടയിൽ നിന്നാണ് ഇവർ ജയിച്ചത്. ഒന്നാം മോദി സർക്കാരിലും ഇവർ അംഗമായിരുന്നു. ശിരോമണി അകാലിദൾ പ്രസിഡന്‍റും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദൽ ആണ് ഭർത്താവ്. പ്രകാശ് സിംഗ് ബാദലിന്‍റെ മരുമകളാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 31, 2019 3:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കാബിനറ്റ് റാങ്കിൽ മൂന്ന് വനിതാ മന്ത്രിമാർ; സ്മൃതി ഇറാനിക്ക് വനിതാ, ശിശുക്ഷേമം