പ്രയാഗ്‌രാജ് നിശ്ചലം! 300 കിലോമീറ്ററും കടന്ന് കുംഭമേളയിലെ ഗതാഗതക്കുരുക്ക്; വൈറല്‍ വീഡിയോ
- Published by:meera_57
- news18-malayalam
Last Updated:
200 മുതല്‍ 300 കിലോമീറ്റര്‍ വരെ ഗതാഗതക്കുരുക്ക് വ്യാപിച്ചതിനാല്‍ പ്രയാഗ് രാജിലേക്കുള്ള യാത്ര അസാധ്യമാണെന്ന് മധ്യപ്രദേശിലെ മൈഹാര്‍ പോലീസ്
മഹാകുംഭമേള നടക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വന്‍ ഗതാഗതക്കുരുക്ക്. 300 കിലോമീറ്റര്‍ ദൂരത്തോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ലക്ഷക്കണക്കിന് ഭക്തരാണ് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്.
ത്രിവേണി സംഗമത്തിലെത്തി പുണ്യസ്‌നാനം ചെയ്യാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പലരും കിലോമീറ്ററോളം നീണ്ട ഗതാഗതക്കുരുക്കില്‍ കുടുങ്ങിപ്പോയി.
പ്രയാഗ് രാജിലെ വന്‍ ഗതാഗതക്കുരുക്ക്
ഞായറാഴ്ച ആയിരക്കണക്കിന് വാഹനങ്ങളാണ് പ്രയാഗ് രാജിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. ഒരിഞ്ചുപോലും അനങ്ങാന്‍ പറ്റാത്ത നിലയില്‍ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലെത്തി. സിവില്‍ ലൈനിലേക്കാണ് ഈ റോഡ് നീളുന്നത്. ശാസ്ത്രി പാലം വഴിയും ത്രിവേണി സംഗമത്തില്‍ എത്തിച്ചേരാന്‍ കഴിയും. 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ഗതാഗതക്കുരുക്ക് വ്യാപിച്ചതിനാല്‍ പ്രയാഗ് രാജിലേക്കുള്ള യാത്ര അസാധ്യമാണെന്ന് മധ്യപ്രദേശിലെ മൈഹാര്‍ പോലീസ് പറഞ്ഞു. രേവ ജില്ലയിലെ ചക്ഘട്ടിലെ കഠ്‌നി മുതല്‍ മധ്യപ്രദേശ്-ഉത്തര്‍പ്രദേശ് അതിര്‍ത്തി വരെയുള്ള 250 കിലോമീറ്റര്‍ ദൂരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.
advertisement
ജനുവരി 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ഇതിനോടകം 43 കോടിയിലധികം ഭക്തരാണ് പുണ്യസ്‌നാനം ചെയ്യാനായി കുംഭമേളയിലെത്തിയത്. ഫെബ്രുവരി 26നാണ് കുംഭമേള അവസാനിക്കുന്നത്.
യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ അഖിലേഷ് യാദവ്
ഗതാഗതക്കുരുക്കിന് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഗതാഗതക്കുരുക്കില്‍കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ക്ക് വിശപ്പും ദാഹവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ യാത്രക്കാരെ മനുഷ്യരായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീണ്ട ഗതാഗതക്കുരുക്കിന്റെ വീഡിയോയും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു. യോഗി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഹനങ്ങള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണമെന്നും ടോള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
"മഹാകുംഭമേളയുടെ പശ്ചാത്തലത്തില്‍ യുപിയിലെ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ടോള്‍ ഒഴിവാക്കണം. ഇതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സാധിക്കും. സിനിമകള്‍ക്ക് നികുതി ഒഴിവാക്കാമെങ്കില്‍ എന്തുകൊണ്ട് കുംഭമേളയ്‌ക്കെത്തുന്ന വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കിക്കൂടാ?," എന്നും അദ്ദേഹം ചോദിച്ചു.
തിങ്കളാഴ്ചയും സമാനമായ അഭിപ്രായം അദ്ദേഹം പങ്കുവെച്ചു. ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജ് തീര്‍ന്നതിനാല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ പോലും പലര്‍ക്കുമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
"മണിക്കൂറുകളായി ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുകയാണ് കുംഭമേളയ്‌ക്കെത്തിയ തീര്‍ത്ഥാടകര്‍. സ്ത്രീകള്‍ക്ക് തങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലുമില്ല. തിരക്ക് കാരണം റോഡില്‍ കുഴഞ്ഞുവീഴുന്നവരെ ശുശ്രൂഷിക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ഭൂരിഭാഗം തീര്‍ത്ഥാടകരുടെയും മൊബൈല്‍ ഫോണിന്റെ ചാര്‍ജ് കഴിഞ്ഞു. വീട്ടുകാരുമായി ബന്ധപ്പെടാന്‍ പോലുമാകുന്നില്ല," അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു. യോഗി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ഉപമുഖ്യമന്ത്രിയുടെയും പ്രയാഗ് രാജില്‍ നിന്നുള്ള മന്ത്രിമാരുടെയും പൊടിപോലുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
advertisement
പ്രയാഗ് രാജ് സംഗം സ്റ്റേഷന്‍ അടച്ചിട്ടു
തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ഫെബ്രുവരി 14 വരെ പ്രയാഗ് രാജ് റെയില്‍വേ സ്റ്റേഷന്‍ അടച്ചിട്ടു. പ്രയാഗ് രാജിലെ ജില്ലാഭരണകൂടമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ പ്രയാഗ് രാജ് ഛേകി, നൈനി, പ്രയാഗ് രാജ് ജംഗ്ഷന്‍, സുബേദാര്‍ഗഞ്ച്, പ്രയാഗ്, ഫഫാമൗ, പ്രയാഗ് രാജ് രാംബാദ്, ജുസി എന്നിവ ഉള്‍പ്പെടുന്ന എട്ട് സ്റ്റേഷനുകളില്‍ സാധാരണ ട്രെയിനുകളും സ്‌പെഷ്യല്‍ ട്രെയിനുകളും സര്‍വീസ് തുടരുമെന്നും ജില്ലാ അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 11, 2025 10:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രയാഗ്‌രാജ് നിശ്ചലം! 300 കിലോമീറ്ററും കടന്ന് കുംഭമേളയിലെ ഗതാഗതക്കുരുക്ക്; വൈറല്‍ വീഡിയോ









