'എന്ന്, എപ്പോള്‍, എങ്ങനെ സംഭവിച്ചു?'; ഗുസ്തി താരങ്ങളുടെ ലൈംഗിക ആരോപണത്തിൽ പ്രതികരിച്ച് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്

Last Updated:

ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് വീണ്ടും ബ്രിജ് ഭൂഷൺ

ലൈംഗിക ആരോപണമുന്നയിച്ച് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി പാർലമെന്റ് അംഗവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് വീണ്ടും ബ്രിജ് ഭൂഷൺ പൊതുവേദിയിലെത്തിയിരിക്കുകയാണ്.
”എന്നാണ് ഇത് സംഭവിച്ചത്? എവിടെ വെച്ചാണ് സംഭവിച്ചത്? എന്താണ് നടന്നത്? ഈ വിവരങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല,’ എന്നാണ് ഉത്തർപ്രദേശിൽ നടന്ന പൊതുപരിപാടിക്കിടെ അദ്ദേഹം പറഞ്ഞത്.
നേരത്തെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന ഗുസ്തിതാരങ്ങൾ നുണ പരിശോധനയ്ക്ക് തയ്യാറായാൽ താനും നുണ പരിശോധന ചെയ്യാൻ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.
Also Read- ‘ഇന്ത്യ, പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ വിശ്വസ്ത പങ്കാളിയായി നിലകൊള്ളും’; FIPIC ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും ഈ പരിശോധന ചെയ്യാൻ തയ്യാറായാൽ താനും പോളിഗ്രാഫ് ടെസ്റ്റ് ചെയ്യാൻ തയ്യാറാകാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
advertisement
എന്നാൽ ബ്രിജ് ഭൂഷന്റെ ഈ ആരോപണത്തിന് മറുപടിയുമായി വിനേഷ് ഫോഗട്ടും രംഗത്തെത്തിയിരുന്നു. താൻ മാത്രമല്ല അദ്ദേഹത്തിനെതിരെ പരാതിയുന്നയിക്കുന്ന എല്ലാ പെൺകുട്ടികളും പോളിഗ്രാഫ് ടെസ്റ്റിന് തയ്യാറാണെന്നായിരുന്നു വിനേഷിന്റെ മറുപടി.
” വിനേഷ് മാത്രമല്ല. നിങ്ങൾക്കെതിരെ പരാതി ഉന്നയിക്കുന്ന എല്ലാ പെൺകുട്ടികളും നുണ പരിശോധനയ്ക്ക് വിധേയമാകാൻ തയ്യാറാണ്. ഒരു കണ്ടീഷനുണ്ട്. നുണ പരിശോധന നടത്തുന്നത് തത്സമയം ഈ രാജ്യത്തെ ജനങ്ങളെ കാണിക്കണം. രാജ്യത്തെ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന ക്രൂരകൃത്യങ്ങൾ ജനങ്ങൾ കാണണം,’ എന്നായിരുന്നു വിനേഷ് പറഞ്ഞത്.
advertisement
Also Read- കനത്ത മഴ ജ്വല്ലറിയില്‍ വെള്ളം; രണ്ടരകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി
ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്‌, ബജ്‌റംഗ് പൂനിയ എന്നിവരടങ്ങിയ സംഘമാണ് ബ്രിജ് ഭൂഷണെതിരെ സമരവുമായി ഡൽഹിയിലെ ജന്തർ മന്തറിൽ തുടരുന്നത്. ലൈംഗികാരോപണക്കേസിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
നേരത്തെ ബ്രിജ് ഭൂഷണെതിരെ വിമർശനവുമായി ബജ്‌റംഗ് പൂനിയയും രംഗത്തെത്തിയിരുന്നു. ഒരു മെഡലിന് വെറും 15 രൂപ മാത്രമാണ് മൂല്യമെന്നും കായികതാരങ്ങളുടെ പരിശീലനത്തിനായി കോടിക്കണക്കിന് രൂപയാണ് സർക്കാർ ചെലവഴിച്ചതെന്നും അതെല്ലാം താരങ്ങൾ മടക്കി നൽകണമെന്നുമുള്ള ബ്രിജ് ഭൂഷണിന്റെ പരാമർശത്തിനെതിരെയാണ് ബജ്‌റംഗ് പൂനിയ രംഗത്തെത്തിയത്. പതിനഞ്ച് വർഷത്തെ അധ്വാനത്തിന് ശേഷം നേടിയ മെഡലിനെയാണ് വെറും 15 രൂപ വിലയുള്ളത് എന്ന് പറഞ്ഞ് ബ്രിജ് ഭൂഷൺ അപമാനിക്കുന്നത് എന്നാണ് ബജ്‌റംഗ് പൂനിയ പറഞ്ഞത്.
advertisement
ബ്രിജ്ഭൂഷണിന്റെ സ്വേച്ഛാധിപത്യത്തിനും അധികാര ദുർവിനിയോഗത്തിനും എതിരെയാണ് സമരക്കാർ പ്രതിഷേധിക്കുന്നത്. ഏഴ് വനിതാ താരങ്ങളും പ്രായപൂർത്തിയാകാത്ത മറ്റൊരു താരവുമാണ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. ഡൽഹി പൊലീസിൽ ആണ് ഇവർ പരാതി നൽകിയത്. ജനുവരിയിലാണ് ബ്രിജ്ഭൂഷനെതിരെ ആദ്യം പരാതി ഉയരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
'എന്ന്, എപ്പോള്‍, എങ്ങനെ സംഭവിച്ചു?'; ഗുസ്തി താരങ്ങളുടെ ലൈംഗിക ആരോപണത്തിൽ പ്രതികരിച്ച് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement