DJ party | അമിത മദ്യപാനം; ഡിജെ പാർട്ടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Last Updated:

സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പാർട്ടിയിൽ മയക്കുമരുന്ന് വിതരണം ചെയ്തോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്

ചെന്നൈ: അനധികൃതമായി നടത്തിയ ഡിജെ പാർട്ടിക്കിടെ (DJ Party) യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ചെന്നൈ (Chennai) മടിപ്പാക്കത്ത് താമസിക്കുന്ന ഐടി ജീവനക്കാരനായ എസ് പ്രവീൺ (23) ആണ് മരിച്ചത്. അമിത മദ്യപാനമാണ് (Excess Alcohol Consumption) മരണകാരണ൦.
ശനിയാഴ്ച രാത്രി, കൂട്ടുകാരോടൊപ്പ൦ പാർട്ടിയിൽ പങ്കെടുക്കവെ പ്രവീൺ കുഴഞ്ഞുവീഴുകയായിരുന്നു. ഇതേ തുടർന്ന് പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അമിത മദ്യപാനമാണ് മരണത്തിന് കാരണമായതെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി പോലീസ് അറിയിച്ചു.
ഡിജെ പാർട്ടി അനധികൃതമായാണ് നടത്തിയതെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലം പോലീസ് സീൽ ചെയ്തു. പാർട്ടിയിൽ ലൈസൻസ് ഇല്ലാതെയാണ് മദ്യം വിളമ്പിയതെന്നും പോലീസ് പറഞ്ഞു. അനധികൃതമായി പാർട്ടി നടത്തിയതിന് നാല് പേർക്കെതിരെ കേസ് എടുത്തതായും പാർട്ടിയിൽ മദ്യം വിളമ്പിയ ബാറിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതോടെ ഇത് സീൽ ചെയ്യുകയും പാർട്ടി സ്ഥലത്ത് നിന്നും 844 മദ്യക്കുപ്പികൾ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ഒരു മൊബൈൽ അപ്ലിക്കേഷനിലൂടെ സ്വയം രജിസ്റ്റർ ചെയ്താണ് ആളുകൾ പാർട്ടിയിൽ പങ്കെടുക്കാനെത്തിയതെന്ന് അന്വേഷണത്തിൽ നിന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
advertisement
Also read- പോലീസ് സ്റ്റേഷന് തീയിട്ടു; അക്രമത്തിന് നേതൃത്വ൦ നൽകിയ അഞ്ച് പേരുടെ വീടുകൾ ബുൾഡോസർ കൊണ്ട് തകർത്തു
സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പാർട്ടിയിൽ മയക്കുമരുന്ന് വിതരണം ചെയ്തോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പാർട്ടിയിൽ യുവാവിന് കുഴഞ്ഞുവീണ സംഭവത്തിൽ ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മീഷണർ ശകർ ജിവൽ സ്വമേധയാ കേസ് എടുത്ത് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അനധികൃതമായി ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
advertisement
Suicide |കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചു; വിഷാദത്തില്‍ നിന്ന് കരകയറാനാകാതെ ഭാര്യയും മക്കളും ജീവനൊടുക്കി
ഭര്‍ത്താവ് മരിച്ച ദുഃഖത്തില്‍ നിന്ന് മുക്തി നേടാനാകാതെ കടുത്ത വിഷാദത്തിനടിപ്പെട്ട യുവതി മക്കളുമായി ജീവനൊടുക്കി. ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. മഞ്ജു, മക്കളായ അന്‍ഷിക, അങ്കു എന്നിവരാണ് ജീവനൊടുക്കിയത്.
വീടിന്റെ വാതില്‍ അടഞ്ഞു കിടക്കുന്നതും ഗ്യാസിന്റെ മണം പരന്നതുമാണ് ആളുകളില്‍ സംശയമുളവാക്കിയത്. വീട്ടുകാരുടെ പ്രതികരണമില്ലാതെ ആയതോടെ ഫ്‌ലാറ്റ് ഭാരവാഹികള്‍ പോലീസില്‍ വിവരമറിയിച്ചു. വാതില്‍ തുറന്നപ്പോള്‍ കട്ടിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കിടക്കുന്നതും അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നിരിക്കുന്നതും കണ്ടെത്തി. വാതകം ശ്വസിച്ചാണ് മൂന്ന് പേരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
advertisement
Also read- ആറ് വയസ്സുകാരൻ മുന്നൂറടി അടി താഴ്ച്ചയുള്ള കുഴൽകിണറിൽ വീണു; 9 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലും കുഞ്ഞിന് ദാരുണാന്ത്യം
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മഞ്ജുവിന്റെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്ന മഞ്ജു ശാരീരികമായും അവശയായിരുന്നുവെന്ന് പോലീസ് പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
DJ party | അമിത മദ്യപാനം; ഡിജെ പാർട്ടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement