COVID 19| തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സമയം നീട്ടും; പ്രോട്ടോക്കോൾ പാലിക്കാൻ നടപടി
- Published by:Naseeba TC
- news18-malayalam
Last Updated:
രാവിലെ എഴുമുതൽ വൈകിട്ട് ആറു വരെ വോട്ടെടുപ്പ് നടത്താനാണ് ആലോചന.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സമയം ദീർഘിപ്പിക്കാൻ തീരുമാനം. കോവിഡ് പ്രോട്ടോക്കോളും സമൂഹ അകലവും പാലിച്ച് വോട്ടെടുപ്പ് നടത്തുമ്പോൾ കൂടുതൽ സമയം വേണ്ടി വരുമെന്ന വിലയിരുത്തലിലാണിത്. രാവിലെ എഴുമുതൽ വൈകിട്ട് ആറു വരെ വോട്ടെടുപ്പ് നടത്താനാണ് ആലോചന. നിലവിൽ ഏഴു മുതൽ അഞ്ചു വരെയാണ് വോട്ടെടുപ്പ് സമയം.
ഇതിനായി നിയമ ഭേദഗതി വരുത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വി.ഭാസ്കരൻ ന്യൂസ് 18 മലയാളത്തോടു പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനാണ് സമയം നീട്ടി നൽകുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളും കമ്മിഷൻ ആലോചിക്കുന്നുണ്ട്.
TRENDING:Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരിച്ചു; ആകെ മരണം 233 [NEWS]Dexamthasone| Covid-19 Medicine ഡെക്സാമെത്തസോണ്‍ കോവിഡിനുള്ള ചെലവുകുറഞ്ഞ മരുന്ന്; മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍ [NEWS] SHOCKING | കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു [NEWS]
advertisement
"വെർച്വൽ ക്യാംപൈൻ"
കോവിഡ് ഭീതി തുടർന്നാലും ഒക്ടോബർ അവസാനം തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്റെ തീരുമാനം. നവംബർ 12 ന് പുതിയ ഭരണ സമിതികൾ അധികാരത്തിൽ വരുന്ന രീതിയിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. സാധാരണ രീതിയിലുള്ള പ്രചരണ പ്രവർത്തനങ്ങൾ സാധ്യമാകില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ . അതിനാലാണ് കമ്മിഷൻ വെർച്വൽ ക്യാംപൈന് ആഹ്വാനം ചെയ്യുന്നത്. ഇപ്പോൾത്തന്നെ പ്രധാന രാഷ്ട്രീയ പാർട്ടികൾ പലവിധത്തിൽ ഓൺലൈൻ ആശയ പ്രചരണം ആരംഭിച്ചു കഴിഞ്ഞു.
നറുക്കെടുപ്പുണ്ടാകും; സംവരണ വാർഡുകൾ മാറും
നിലവിൽ പുരുഷന്മാർ അധ്യക്ഷന്മാരായ തദേശ സ്ഥാപനങ്ങളിൽ സ്ത്രീകളാകും അടുത്ത തവണ അധ്യക്ഷസ്ഥാനത്തേക്കു വരിക. സ്ത്രീകൾ അധ്യക്ഷകളായ സ്ഥാപനങ്ങളിൽ പുരുഷന്മാരും അധ്യക്ഷ സ്ഥാനത്തേക്കു വരും.
advertisement
സംവരണ വാർഡുകൾ ഇത്തവണയും നറുക്കെടുപ്പിലൂടെ തന്നെ തീരുമാനിക്കും. തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പട്ടികയിൽ പേരു ചേർക്കാൻ രണ്ടവസരം കൂടി നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 17, 2020 7:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സമയം നീട്ടും; പ്രോട്ടോക്കോൾ പാലിക്കാൻ നടപടി