വടകരയിൽ മീൻ പിടിക്കാൻ പോയ രണ്ട് കുട്ടികൾ തോണി മറിഞ്ഞു മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
രണ്ടുപേരും കനാലിലെ പായലിൽ കുടുങ്ങി മുങ്ങിപ്പോവുകയായിരുന്നു
വടകര: ചെരണ്ടത്തൂരിൽ തോണി മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. വടക്കെ വലിയാണ്ടി സുധീറിന്റെ മകൻ ആദിദേവ് (17),കേക്കണ്ടി സുധീറിന്റെ മകൻ ആദി കൃഷ്ണ (17) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന 17 വയസുകാരൻ അഭിമന്യു രക്ഷപ്പെട്ടു. മത്സ്യം പിടിക്കാനായി പോയ യുവാക്കളാണ് അപകടത്തിൽ പെട്ടത്. മാഹി കനാലിൽ വൈകീട്ട് ആറ് മണിയോടെയാണ് തോണി മറിഞ്ഞത്.
രണ്ടുപേരും കനാലിലെ പായലിൽ കുടുങ്ങി മുങ്ങിപ്പോവുകയായിരുന്നു. കനാലിന്റെ വശത്തിലെ കണ്ടൽച്ചെടിയിൽ പിടിച്ചാണ് അഭിമന്യൂ രക്ഷപ്പെട്ടത്. അഭിമന്യുവിന്റെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയത്. ആദി ദേവിനേയും ആദികൃഷ്ണയേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപകടത്തെ കുറിച്ച് വിവരമറിയാൻ വൈകിയതാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Vadakara,Kozhikode,Kerala
First Published :
October 28, 2023 10:16 PM IST