തീപിടിച്ച കപ്പലിൽ നിന്ന് കാണാതായ 4 പേർ മരിച്ചതായി സൂചന; 18 പേരെ രക്ഷപ്പെടുത്തി
- Published by:ASHLI
- news18-malayalam
Last Updated:
രക്ഷപ്പെടുത്തിയവരിൽ 2 പേരുടെ നില ഗുരുതരമെന്നാണ് വിവരം
ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പലിലുണ്ടായ തീപ്പിടിത്തത്തിൽ കാണാതായ 4 പേർ മരിച്ചതായി സൂചന. 22 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 18 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിവരെ മംഗളൂരു തുറമുഖത്തെത്തിക്കും. ഇതില്‍ രണ്ട് പേരുടെ പരുക്ക് ഗുരുതരമെന്നാണ് വിവരം. രാത്രി 10 മണിയോടെ ഇവരെ മംഗളൂരുവില്‍ എത്തിക്കുമെന്നാണ് വിവരം. ഐഎൻഎസ് സൂറത്തിലാണ് ഇവരെ മംഗലാപുരത്ത് എത്തിക്കുക.
ALSO READ: കേരളതീരത്തെ കടലിൽ വീണ്ടും കപ്പലിൽ നിന്ന് 50 കണ്ടൈനറുകൾ വീണു; രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ അപകടം
ബേപ്പൂരിൽ ഇന്നും 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലപകടം. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. കപ്പലിലുള്ളത് നാല് തരം രാസവസ്തുക്കളെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യപ്റ്റന്‍ അരുണ്‍കുമാര്‍ പ്രതികരിച്ചു. തീ നിയന്ത്രണ വിധേയമായതായും റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
June 09, 2025 9:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തീപിടിച്ച കപ്പലിൽ നിന്ന് കാണാതായ 4 പേർ മരിച്ചതായി സൂചന; 18 പേരെ രക്ഷപ്പെടുത്തി