'80: 20 അനുപാതം കൊണ്ടുവന്നത് പാലൊളി; ക്രിസ്ത്യൻ വിഭാഗം വിദ്യാഭ്യാസപരമായി ന്യൂനപക്ഷമല്ല'; ഇ ടി മുഹമ്മദ് ബഷീർ
- Published by:Rajesh V
- news18-malayalam
Last Updated:
സച്ചാര്‍ കമ്മിറ്റി 100 ശതമാനം മുസ്ലിങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. ക്രൈസ്തവരെ പിന്നീട് ചേര്‍ത്തതാണെന്നും ഇ ടി വിശദീകരിച്ചു. മുസ്ലിങ്ങള്‍ സാമൂഹ്യപരമായും പിന്നോക്കാവസ്ഥയിലാണ്. 20 ശതമാനത്തില്‍ ക്രിസ്ത്യാനികളെ കൂടി ഉള്‍പ്പെടുത്തിയത് മുസ്ലിം ലീഗിന്റെ അനുമതിയോടെയായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണത്തിന് നിശ്ചയിച്ച 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ വിയോജിപ്പുമായി മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. 80:20 എന്ന അനുപാതം കൊണ്ടുവന്നത് യുഡിഎഫ് അല്ലെന്ന് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അനുപാതം കൊണ്ടുവന്നത് പാലൊളി മുഹമ്മദ് കുട്ടി മന്ത്രിയായിരിക്കുമ്പോഴാണെന്ന് തെളിയിക്കാന്‍ ലീഗ് തയാറാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു. അനുപാതം കൊണ്ടുവന്നത് യുഡിഎഫ് ഭരണകാലത്താണെന്ന് നേരത്തെ മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി വ്യക്തമാക്കിയിരുന്നു.
ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ജനസംഖ്യയില്‍ ന്യൂനപക്ഷമാണെങ്കിലും വിദ്യാഭ്യാസപരമായി അവരെ ന്യൂനപക്ഷമായി കണക്കാക്കാനാകില്ലെന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നത്. സച്ചാര്‍ കമ്മിറ്റി 100 ശതമാനം മുസ്ലിങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. ക്രൈസ്തവരെ പിന്നീട് ചേര്‍ത്തതാണെന്നും ഇ ടി വിശദീകരിച്ചു. മുസ്ലിങ്ങള്‍ സാമൂഹ്യപരമായും പിന്നോക്കാവസ്ഥയിലാണ്. 20 ശതമാനത്തില്‍ ക്രിസ്ത്യാനികളെ കൂടി ഉള്‍പ്പെടുത്തിയത് മുസ്ലിം ലീഗിന്റെ അനുമതിയോടെയായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
വിധിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നാണ് മുസ്ലിംലീഗ് സർക്കാരിനോട് ആവശ്യപ്പെടുന്നത്. കക്ഷിയല്ലാത്തതിനാല്‍ ലീഗിന് അപ്പീല്‍ പോകുന്നത് സംബന്ധിച്ച് നിയമതടസങ്ങളുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും നേതാക്കള്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
advertisement
Also Reaad- '80:20 അനുപാതം വിവേചനം തന്നെ, മുസ്ലിം ലീഗിന് വഴങ്ങി യുഡിഎഫ് തീരുമാനമെടുത്തു': പാലൊളി മുഹമ്മദ് കുട്ടി
ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതും പരിഗണനയില്‍ എടുത്താണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ രീതിയില്‍ വേര്‍തിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാ അനുപാതത്തില്‍ ലഭ്യമാക്കണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 29, 2021 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'80: 20 അനുപാതം കൊണ്ടുവന്നത് പാലൊളി; ക്രിസ്ത്യൻ വിഭാഗം വിദ്യാഭ്യാസപരമായി ന്യൂനപക്ഷമല്ല'; ഇ ടി മുഹമ്മദ് ബഷീർ


