മലപ്പുറത്ത് മാതാവിന്‍റെ വീട്ടിൽ വിരുന്നുവന്ന മൂന്നു വയസുകാരൻ കിണറ്റിൽ വീണുമരിച്ചു

Last Updated:

മുറ്റത്ത് ഇരുന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ആൾമറയില്ലാത്ത കിണറ്റിന് അടുത്തേക്ക് പോകുകയായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മലപ്പുറം: മാതാവിന്‍റെ വീട്ടിൽ വിരുന്നുവന്ന മൂന്നു വയസുകാരൻ കിണറ്റിൽ വീണുമരിച്ചു. മലപ്പുറം എടപ്പാൾ പുറങ്ങ് പള്ളിപ്പടിയിലാണ് സംഭവം. കറുകതിരുത്തി സ്വദേശി വെള്ളത്തിങ്ങൽ ആബിദിന്‍റെ മൂന്ന് വയസുള്ള മകൻ മുഹമ്മദ് ഫഹീനാണ് കിണറ്റിൽ വീണ് മരിച്ചത്.
മാതാവ് ഷഹലയ്ക്കൊപ്പമാണ് പുറങ്ങ് പള്ളിപ്പടിയിലെ വീട്ടിലേക്ക് ഫഹീൻ വിരുന്നെത്തിയത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടം ഉണ്ടായത്. മുറ്റത്ത് ഇരുന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ആൾമറയില്ലാത്ത കിണറ്റിന് അടുത്തേക്ക് പോകുകയായിരുന്നു.
കുട്ടി കിണറ്റിലേക്ക് വീഴുന്നതുകൊണ്ട് ഷഹലയുടെ ബന്ധു അബ്ദുൽ ഖാദർ പെട്ടെന്ന് കിണറ്റിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ സമീപവാസികളുടെ സഹായത്തോടെ കുട്ടിയെ എടപ്പാൾ നടുവട്ടത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
advertisement
കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഖബറടക്കം നടന്നു.
News Summary- A three-year-old boy who came to his mother’s house fell into a well and died. Muhammad Faheen, the three-year-old son of Velaltingal Abid, a resident of Karukathiruthi, fell into the well and died.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് മാതാവിന്‍റെ വീട്ടിൽ വിരുന്നുവന്ന മൂന്നു വയസുകാരൻ കിണറ്റിൽ വീണുമരിച്ചു
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement