നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡിനെ തോൽപ്പിച്ച് താരമായ റാന്നിയിലെ 93കാരൻ അന്തരിച്ചു; മരണം വാർധക്യസഹജമായ അസുഖത്തെ തുടർന്ന്

  കോവിഡിനെ തോൽപ്പിച്ച് താരമായ റാന്നിയിലെ 93കാരൻ അന്തരിച്ചു; മരണം വാർധക്യസഹജമായ അസുഖത്തെ തുടർന്ന്

  രോഗമുക്തി നേടി മടങ്ങിയെത്തി ഒൻപത് മാസം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്‍റെ മരണം

  • Share this:
   പത്തനംതിട്ട: കോവിഡിനെ തോൽപ്പിച്ച് ജീവിതത്തേലക്ക് മടങ്ങിയെത്തിയ എബ്രഹാം തോമസ് (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് പത്തനംതിട്ട റാന്നി ഐത്തല പട്ടയില്‍ ഏബ്രഹാമിന്‍റെ മരണം. കേരളത്തിൽ കോവിഡ് വ്യാപനത്തിന്‍റെ രണ്ടാംഘട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് ഇദ്ദേഹത്തിന്‍റെ കുടുംബത്തിനായിരുന്നു.

   ഇറ്റലിയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ കുടുംബാംഗങ്ങളില്‍ നിന്നായിരുന്നു തോമസിനും ഭാര്യ മറിയാമ്മയ്ക്കും രോഗം ബാധിച്ചത്. തുടർന്ന് ഇവരെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്കൊടുവിൽ ദമ്പതികൾ രോഗമുക്തരായി ആശുപത്രി വിട്ടത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

   Also Read-കോഴിക്കോട് വീണ്ടും ഷിഗെല്ല; മുമ്പും കേസുകള്‍ ഉണ്ടായിട്ടുണ്ട്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

   പലതവണ ആരോഗ്യസ്ഥിതി വഷളായെങ്കിലും എല്ലാം അതിജീവിച്ച് നീണ്ട ഇരുപത്തിയേഴ് ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തി.ആ സമയത്ത് രാജ്യത്ത് കോവിഡ് മുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ രോഗികളിലൊരാള്‍ കൂടിയായിരുന്നു എബ്രഹാം. സംസ്ഥാനത്തിന്‍റെ കോവിഡ് പോരാട്ടത്തിന് കൂടുതൽ പ്രതീക്ഷ പകര്‍ന്നു കൊണ്ടായിരുന്നു എബ്രഹാം തോമസും ഭാര്യയും രോഗമുക്തി നേടി മടങ്ങി.

   രോഗമുക്തി നേടി മടങ്ങിയെത്തി ഒൻപത് മാസം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്‍റെ മരണം. സംസ്‌കാരം വെള്ളിയാഴ്ച 10-ന് ഐത്തല സെന്റ് കുറിയാക്കോസ് പള്ളി സെമിത്തേരിയില്‍.
   Published by:Asha Sulfiker
   First published:
   )}