സ്കൂൾ തുറക്കാനായില്ലെങ്കിലും ജൂണ്‍ 1 മുതല്‍ അധ്യയനം ആരംഭിക്കും; ക്ലാസുകള്‍ വെബിലും മൊബൈലിലും

Last Updated:

ജൂണ്‍ 1 മുതല്‍ കുട്ടികള്‍ക്കായി പ്രത്യേക പഠന പരിപാടി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.

തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കാന്‍ വൈകുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍പോലും സംസ്ഥാനത്ത്  ജൂണ്‍ 1 മുതല്‍ കുട്ടികള്‍ക്കായി പ്രത്യേക പഠന പരിപാടി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വിക്ടേഴ്സ് ചാനല്‍ തങ്ങളുടെ ശൃംഖലയില്‍ ഉണ്ട് എന്നുറപ്പാക്കാന്‍ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ഡിടിഎച്ച് സേവന ദാതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  ഇതിനുപുറമെ വെബിലും മൊബൈലിലും ഈ ക്ലാസുകള്‍ ലഭ്യമാക്കും. ഇത്തരത്തില്‍ ഒരു സൗകര്യവും ഇല്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.- മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
You may also like:ദോഹയില്‍ നിന്നുള്ള ഒരു വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി [NEWS]ലോകത്തെ ആദ്യ കോവിഡ് വാക്സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി [NEWS]നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം [NEWS]
"ഹൈടെക് പദ്ധതിയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഉപകരണങ്ങളുടെ പരിപാലനം സ്കൂളുകള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. മഴക്കാലം വരുന്ന സാഹചര്യത്തില്‍ ഇതില്‍ പ്രത്യേക ശ്രദ്ധ വേണം."- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
advertisement
പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകര്‍ക്ക് അധ്യാപക പരിശീലനം ഓണ്‍ലൈനായി ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ (മാര്‍ച്ച് 18ന്) ആരംഭിച്ചിരുന്നു. ഇത് ഉടനെ പൂര്‍ത്തിയാക്കും. ഇതിനു പുറമെ പ്രത്യേക അവധിക്കാല പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംവിധാനം ഉപയോഗിച്ച് നടത്തും. 'സമഗ്ര' പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിന്‍ വഴി ഇതിനാവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് ഇത് മെയ് 14ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്കൂൾ തുറക്കാനായില്ലെങ്കിലും ജൂണ്‍ 1 മുതല്‍ അധ്യയനം ആരംഭിക്കും; ക്ലാസുകള്‍ വെബിലും മൊബൈലിലും
Next Article
advertisement
'മുരാരി ബാബു പറയുന്നത് കള്ളം, ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തില്ല' തന്ത്രി കണ്ഠരര് രാജീവര്
'മുരാരി ബാബു പറയുന്നത് കള്ളം, ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തില്ല' തന്ത്രി കണ്
  • ശബരിമല ദ്വാരപാലക ശിൽപത്തിൽ സ്വർണ്ണപ്പാളികൾ തന്നെയെന്ന് തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കി.

  • ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ല.

  • ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement