HOME /NEWS /Kerala / പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജെ​പി​യി​ല്‍ എ​ത്തി​യ​ത് ദേ​ശീ​യ ത​ല​ത്തി​ല്‍ പ്ര​ചാ​ര​ണ​മാ​ക്കും: എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി

പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജെ​പി​യി​ല്‍ എ​ത്തി​യ​ത് ദേ​ശീ​യ ത​ല​ത്തി​ല്‍ പ്ര​ചാ​ര​ണ​മാ​ക്കും: എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി

അബ്ദുള്ളക്കുട്ടി

അബ്ദുള്ളക്കുട്ടി

എ​കെ​ജി​യെ പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​ന്‍ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പി​ണ​റാ​യി വി​ജ​യ​നെ കൊ​ള്ള​ക്കാ​രു​ടെ പ​ട​ത്ത​ല​വ​നെ​ന്നാ​ണ് ജ​നം വി​ളി​ക്കു​ന്ന​തെന്നും അ​ബ്ദു​ള്ള​ക്കു​ട്ടി

  • Share this:

    ക​ണ്ണൂ​ര്‍: സി​പി​എ​മ്മി​ന്‍റെ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജെ​പി​യി​ല്‍ എ​ത്തി​യ​ത് ദേ​ശീ​യ ത​ല​ത്തി​ല്‍ തന്നെ പ്ര​ചാ​ര​ണ​മാ​ക്കുമെന്ന് അ​ഖി​ലേ​ന്ത്യാ ഉപാധ്യക്ഷൻ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. പാ​ര്‍​ട്ടി​ക്ക് ജ​ന​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സ്യ​ത​യാ​ണ് തെ​ളി​യി​ക്കു​ന്ന​തെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി പറഞ്ഞു.

    സി​പി​എ​മ്മി​ന്‍റെ മു​ഖം​മൂ​ടി കീ​റി​യെ​റി​യാ​ന്‍ ഇ​ക്കാ​ര്യം ബി​ജെ​പി ദേ​ശീ​യ ത​ല​ത്തി​ല്‍ ത​ന്നെ പ്ര​ചാ​ര​ണ​മാ​ക്കും. പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ന്‍ ശ​ശി മാ​ത്ര​മ​ല്ല സി​പി​എ​മ്മി​ന്‍റെ പാ​ര്‍​ട്ടി ഗ്രാ​മ​ങ്ങ​ളി​ലെ നി​ര​വ​ധി​പേ​ര്‍ ഇ​പ്പോ​ള്‍ മ​ന​സു​കൊ​ണ്ട് ബി​ജെ​പി​യി​ലേ​ക്ക് വ​ന്നു​ക​ഴി​ഞ്ഞു. വ​രു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ല്‍ ഈ ​മാ​റ്റം പ്ര​ക​ട​മാ​കും.

    Also Read 'നിങ്ങൾ ചോദ്യം ചെയ്യുന്നത് രാജ്യത്തിന്‍റെ അഖണ്ഡതയും ഐക്യത്തെയും; ദേശസ്നേഹികൾ പൊറുക്കില്ല'; ശശി തരൂരിനെതിരെ ശോഭ സുരേന്ദ്രൻ

    ഒ​രു​കാ​ല​ത്ത് മാ​ര്‍​ക്സി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ നേ​താ​വാ​യി​രു​ന്ന എ​കെ​ജി​യെ പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​ന്‍ എ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ വി​ളി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, മു​തി​ര്‍​ന്ന നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​നെ കൊ​ള്ള​ക്കാ​രു​ടെ പ​ട​ത്ത​ല​വ​നെ​ന്നാ​ണ് ജ​നം വി​ളി​ക്കു​ന്ന​തെന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പറഞ്ഞു.

    Also Read കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ സി.പി.എം വിട്ട് ബി.ജെ.പിയിൽ

    ത്രി​പു​ര​യി​ല്‍ സി​പി​എ​മ്മി​നെ​തി​രേ ഉ​ണ്ടാ​യ​തു​പോ​ലെ വ​ലി​യ രാ​ഷ്ട്രീ​യ മാ​റ്റം കേ​ര​ള​ത്തി​ലു​ണ്ടാ​കു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണി​ത്. നേ​തൃ​നി​ര​യി​ല്‍ വ​ന്ന ഈ ​അ​പ​ച​യം ത​ന്നെ​യാ​ണ് പ​ല പ്ര​വ​ര്‍​ത്ത​ക​രെ​യും സി​പി​എം വി​ടാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു.

    First published:

    Tags: A P Abdullakkuttiy, A P Abdullakkuttiy CPM, Bjp, Cpm, Pushpan, എ പി അബ്ദുള്ളക്കുട്ടി, ബിജെപി