Onam Bumper Lottery Results| കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച് വാങ്ങിയ ടിക്കറ്റിന് അനൂപിന് 25 കോടി

Last Updated:

ഇന്നലെ വൈകിട്ട് വരെ ലോട്ടറി എടുക്കാൻ 500 രൂപ കയ്യിലുണ്ടായിരുന്നില്ലെന്ന് അനൂപ്

തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം (Onam Bumper Lottery )എത്തിയത് അർഹിച്ച കൈകളിൽ തന്നെ. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ഓണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ രാത്രി വൈകിട്ടാണ് ടിക്കറ്റ് എടുത്തത്. തിരുവനന്തപുരം പഴവങ്ങാടിയിലെ ഗണപതിക്ഷേത്രത്തിനു സമീപത്തെ റീട്ടെയിൽ ഔട്ട്ലെറ്റിൽ നിന്ന് ഇദ്ദേഹം എടുത്ത TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. തങ്കരാജ് എന്ന ലോട്ടറി ഏജന്റിൽ നിന്നാണ് അനൂപ് ഓണം ബമ്പർ ടിക്കറ്റ് എടുത്തത്.
ടിക്കറ്റുമായി ഭാര്യക്കും കുട്ടിക്കും ഒപ്പം ഓട്ടോയിലാണ് അനൂപ് ലോട്ടറി ഏജൻസിയിലെത്തിയത്.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഭഗവതി ഏജൻസിക്ക് കീഴിലുള്ള ഏജൻസിയാണ് പഴവങ്ങാടിയിലെ റീട്ടെയിൽ ഔട്ട്ലെറ്റ്. ഭാര്യയും കുഞ്ഞും അമ്മയുമാണ് മുപ്പതുകാരനായ അനൂപിന്റെ വീട്ടിലുള്ളത്. കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച് എടുത്ത പണം കൊണ്ടാണ് അനൂപ് ലോട്ടറി ടിക്കറ്റ് വാങ്ങിയത്. ഈ ഒറ്റ ടിക്കറ്റ് മാത്രമേ അനൂപ് എടുത്തിരുന്നുള്ളൂ. ഇന്നലെ വൈകിട്ട് വരെ ലോട്ടറി എടുക്കാൻ 500 രൂപ കയ്യിലുണ്ടായിരുന്നില്ല. തുടർന്ന് മകളുടെ കുടുക്ക പൊട്ടിച്ചാണ് പണം കണ്ടെത്തിയത്.
advertisement
ജോലി ആവശ്യത്തിനായി ഒരു മാസത്തിനുള്ളിൽ മലേഷ്യയിലേക്ക് പോകാനിരിക്കുകയായിരുന്നു അനൂപ്. ഇതിനിടയിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഭാഗ്യക്കുറിയിലെ ഭാഗ്യശാലിയായത്. ഓട്ടോറിക്ഷ ഡ്രൈവറായ അനൂപ് കൂലിപ്പണി ചെയ്തുമാണ് കുടുംബം പുലർത്തുന്നത്. ആറ് മാസം ഗർഭിണിയാണ് അനൂപിന്റെ ഭാര്യ.
സഹോദരി പറഞ്ഞപ്പോഴാണ് തനിക്ക് ഒന്നാം സമ്മാനം അടിച്ചെന്ന് വിശ്വസിച്ചതെന്ന് അനൂപ് പറയുന്നു. ലോട്ടറി ഏജന്റായ സുജയാണ് അനൂപിന്റെ സഹോദരി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Onam Bumper Lottery Results| കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച് വാങ്ങിയ ടിക്കറ്റിന് അനൂപിന് 25 കോടി
Next Article
advertisement
കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ
കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ
  • പാസ്റ്റർ അടക്കം മൂന്നു പേരെ സുദർശനെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം മുറിച്ച കേസിൽ കസ്റ്റഡിയിൽ എടുത്തു.

  • സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി, മൂന്നു പേരെയും കൊടുങ്ങല്ലൂരിൽ പിടികൂടി.

  • സുദർശനെ മർദിച്ച ശേഷം അഗതിമന്ദിരത്തിലെ അധികൃതർ കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ചുവെന്ന് പൊലീസ് പറയുന്നു.

View All
advertisement