നൂറ് കോടി രൂപയുടെ വനം അഴിമതി മറയ്ക്കാൻ 'കൊടകര' എന്ന വാക്ക് സർക്കാർ പരിചയാക്കുന്നു: എം.ടി രമേശ്‌

Last Updated:

കെ സുരേന്ദ്രന് പിന്തുണയുമായി എം ടി രമേശ്

എം.ടി രമേശ്
എം.ടി രമേശ്
കോട്ടയം: കുഴൽപ്പണ കേസിന്റെ പേരിൽ ബി.ജെ.പിയെ വേട്ടയാടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് . പുറത്തു പറയുന്ന കഥകൾ എന്തുകൊണ്ടാണ് നിയമസഭയിൽ മുഖ്യമന്ത്രി പറയാത്തത്? ബി.ജെ.പിക്കെതിരെ ഒരു തെളിവും ഇല്ലാത്തതുകൊണ്ടാണ്  മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യങ്ങളൊന്നും പറയാതിരുന്നതെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി. കൊടകര കുഴൽപണ കേസിൽ ബിജെപിയെ സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പരിപാടി കോട്ടയത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നുഎം ടി രമേശ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന കോഴ ആരോപണത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പൂർണ്ണ പിന്തുണയും എം.ടി രമേശ് പ്രഖ്യാപിച്ചു.
ഒരു കള്ളം മെനഞ്ഞെടുത്ത് എത്രകാലം മുന്നോട്ടു പോകാൻ കഴിയുമെന്ന്  അദ്ദേഹം ചോദിച്ചു.ഒരു  നുണ കോട്ടയ്ക്ക് മുകളിലാണ് ഭരണകൂടം അടയിരിക്കുന്നത്. അത് വൈകാതെ തകർന്നു വീഴും. കൊടകര കേസ് ഏതു അന്വേഷണ ഏജൻസിയെ കൊണ്ടും അന്വേഷിക്കുന്നതിൽ  ബിജെപി എതിരല്ല. അന്വേഷിച്ച് സത്യം കണ്ടെത്തുന്നതിന് എല്ലാ പിന്തുണയും നൽകും. എന്നാൽ കള്ളക്കേസെടുത്ത് ബിജെപിയെ നിർവീര്യമാക്കാൻ സാധിക്കില്ല. വടകര കുഴൽപണ കേസ് ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം ടി രമേശ് വ്യക്തമാക്കി.
advertisement
രാഷ്ട്രീയമായി ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത അഴിമതിയാണ് മരം മുറിയുടെ പിന്നിൽ നടന്നിരിക്കുന്നത്. ഇപ്പോൾ നടക്കുന്നത് ബിജെപിയെ മുൻ നിർത്തി ഉള്ള നിഴൽ യുദ്ധമാണെന്നും രമേശ് ചൂണ്ടിക്കാട്ടി.
advertisement
ബിജെപിയെ മുന്നിൽ നിർത്തി വനം കൊള്ളക്കാരെ രക്ഷപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഇക്കാര്യത്തിൽ വനം ഉദ്യോഗസ്ഥർക്ക് മാത്രമല്ല റവന്യൂ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതൃത്വത്തിനും പങ്കുണ്ടി.  100 കോടി രൂപയുടെ അഴിമതിയാണ് ഉണ്ടായിരിക്കുന്നതെന്നും രമേശ് പറയുന്നു.
മഞ്ചേശ്വരം കോഴ കേസിൽ സുരേന്ദ്രന് പിന്തുണ
പാർട്ടിയിൽ എതിർ ചേരിയിലുള്ള നേതാവാണെങ്കിലും മഞ്ചേശ്വരംകോഴ ആരോപണ കേസിൽ കെ. സുരേന്ദ്രന് പൂർണപിന്തുണ നൽകിയിരിക്കുകയാണ് എം ടി രമേശ്. മഞ്ചേശ്വരത്ത് സുരേന്ദ്രനെതിരെ എടുത്തത് നൂറുശതമാനവും ഉറപ്പുള്ള കള്ളക്കേസാണെന്ന് എം.ടി രമേശ്‌ പറഞ്ഞു. സ്ഥാനാർഥിയെ പിൻവലിക്കാൻ കോഴ കൊടുത്തെന്നാണ് ഇടത് സ്ഥാനാർഥി കോടതിയിൽ പറഞ്ഞത്. കെ സുരേന്ദ്രൻ കോഴ കൊടുത്തെന്ന്  ഇടതു സ്ഥാനാർഥി പറഞ്ഞിട്ടില്ല. എന്നിട്ടും സുരേന്ദ്രനെതിരെ കേസെടുത്തത് എന്തുകൊണ്ടാണ്? പണം വാങ്ങിയ ആൾ അത് തുറന്നു പറഞ്ഞിട്ടും അയാൾക്കെതിരെ  എന്തുകൊണ്ടാണ് കേസ് എടുക്കാത്തത്? ഇക്കാര്യത്തിൽ എന്തു നിയമപരമായ പിന്തുണയാണ് ഉള്ളത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേസെടുക്കാൻ കേരളം വെള്ളരിക്കാപട്ടണമാണോയെന്നും രമേശ് ചോദിച്ചു.
advertisement
സംസ്ഥാനത്തൊട്ടാകെ ബിജെപി നേതാക്കൾ സുരേന്ദ്രൻ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടാണ് പ്രതിഷേധ പരിപാടികൾ നടത്തുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നൂറ് കോടി രൂപയുടെ വനം അഴിമതി മറയ്ക്കാൻ 'കൊടകര' എന്ന വാക്ക് സർക്കാർ പരിചയാക്കുന്നു: എം.ടി രമേശ്‌
Next Article
advertisement
'വടകരയിലെ ഫ്ലാറ്റ്'; പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി
'വടകരയിലെ ഫ്ലാറ്റ്'; പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി
  • വടകരയിൽ ഫ്ലാറ്റ് ഉണ്ടെന്ന ആരോപണത്തിന് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.

  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതിയിൽ പാർട്ടി നിയമപരമായ നടപടികൾ സ്വീകരിച്ചതായി വ്യക്തമാക്കി.

  • കോൺഗ്രസ് പാർട്ടിയും നേതാക്കളും നിയമ നടപടികൾക്ക് തടസ്സം സൃഷ്ടിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

View All
advertisement