കശ്മീർ പരാമർശം; 'കെടി ജലീലിന്റെ സ്ഥാനം പാകിസ്ഥാനിൽ'; ഈ നാട്ടിൽ ജീവിക്കാൻ യോഗ്യനല്ലെന്ന് കെ സുരേന്ദ്രൻ

Last Updated:

പാകിസ്താൻ ചാരനെ പോലെയാണ് ജലീലിന്റെ വാക്കുകളെന്ന് സുരേന്ദ്രൻ

വയനാട്: ആസാദ് കശ്മീർ പരാമർത്തിൽ കെടി ജലീലിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെടി ജലീലി‌ന്റെ സ്ഥാനം പാകിസ്ഥാനിലാണെന്നും ഈ നാട്ടിൽ ജീവിക്കാൻ യോഗ്യനല്ലെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. പാകിസ്താൻ ചാരനെ പോലെയാണ് ജലീലിന്റെ വാക്കുകളെന്ന് സുരേന്ദ്രൻ വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഇന്ത്യൻ അതിർത്തി അംഗീകരിക്കാത്ത ആളാണ് ജലീൽ. നിയമ നടപടി നേരിടണമെന്നും മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജലീലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം ഡൽഹിയിൽ നിന്ന് കെടി ജലീൽ പരിപാടികൾ റദ്ദാക്കി ഇന്ന് പുലർച്ചെ നാട്ടിലേക്കുള്ള വിമാനത്തിൽ കോഴിക്കോടെത്തി. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് 'ആസാദ് കശ്മീർ'പരാമർശിക്കുന്ന വിവാദ പോസ്റ്റ് പിൻവലിച്ചെങ്കിലും ഡൽഹിയിൽ ജലീലിനെതിരെയാ കേസ് നിലനിൽക്കുന്നുണ്ട്.
advertisement
പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീരെ'ന്നും ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യൻ അധീന കശ്മീരെന്നും' കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.ഇന്ത്യൻ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ട്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്.
കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കുറിപ്പിലെ വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതായി കെ ടി ജലീൽ അറിയിച്ചത്. കുറിപ്പിലെ പരാമർശങ്ങൾ തെറ്റിദ്ധാരണകൾക്ക് ഇടവരുത്തിയത് ശ്രദ്ധയിൽപ്പെട്ടെന്നും ദുര്‍വ്യാഖ്യാനം ചെയ്ത കുറിപ്പിലെ വരികൾ പിൻവിക്കുന്നുവെന്നുമായിരുന്നു ജലീലിന്റെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കശ്മീർ പരാമർശം; 'കെടി ജലീലിന്റെ സ്ഥാനം പാകിസ്ഥാനിൽ'; ഈ നാട്ടിൽ ജീവിക്കാൻ യോഗ്യനല്ലെന്ന് കെ സുരേന്ദ്രൻ
Next Article
advertisement
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍; ഒക്ടോബർ 22ന് ദര്‍ശനം നടത്തും
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍; ഒക്ടോബർ 22ന് ദര്‍ശനം നടത്തും
  • രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബർ 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും

  • 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി, വൈകീട്ടോടെ ശബരിമലയില്‍ ദര്‍ശനം നടത്തും.

  • ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലുണ്ടാകും

View All
advertisement