'അറക്കുന്നതിന് മുമ്പ് കറന്നെടുക്കുകയെന്ന ചൊല്ലുണ്ട്, അങ്ങിനെ കറക്കാന്‍ ലീഗിനെ കിട്ടില്ല'; ടിജി മോഹൻദാസിന് മറുപടിയുമായി കെഎം ഷാജി

Last Updated:

മധുരം പുരട്ടിയ വിഷം തിരിച്ചറിയാന്‍ കഴിയുന്നവരാണ് മുസ്ലിം ലീഗ്. ടി.ജി മോഹന്‍ദാസ് വലിയ ബുദ്ധിജീവി ആയിരിക്കും. പക്ഷെ പറഞ്ഞ പലതും മഹാ വിഡ്ഢിത്തമാണ്.

കോഴിക്കോട്: മുസ്ലിംലീഗിനെ പുകഴ്ത്തിയ ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസിന്റെ പ്രസ്താവനക്കെതിരെ കെ.എം ഷാജി. സുഖിപ്പിച്ചു പറഞ്ഞ വാക്കുകളിലെ വിഷം ലീഗിന് അറിയാമെന്നും മഹാ വിഢിത്തമാണ് ടി.ജി മോഹന്‍ദാസ് പറഞ്ഞതെന്നും കെ.എം ഷാജി വ്യക്തമാക്കി. കുറ്റ്യാടിയില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ നസ്‌റുദ്ദീന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി.
'ഞങ്ങളെ സുഖിപ്പിച്ചു നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ഇഷ്ടമായി ആര്‍.എസ്.എസുകാരാ, പക്ഷെ അതില്‍ നിങ്ങള്‍ ഒളിപ്പിച്ച വിഷം ഞങ്ങള്‍ക്കറിയാം. മധുരം പുരട്ടിയ വിഷം തിരിച്ചറിയാന്‍ കഴിയുന്നവരാണ് മുസ്ലിം ലീഗ്. ടി.ജി മോഹന്‍ദാസ് വലിയ ബുദ്ധിജീവി ആയിരിക്കും. പക്ഷെ പറഞ്ഞ പലതും മഹാ വിഡ്ഢിത്തമാണ്. കശ്മീരില്‍ പിഡിപി യെ കൂട്ടി ഭരിച്ചിട്ടില്ലേ എന്നാണു ചോദിക്കുന്നത്. ഞങ്ങളും പത്രം വായിക്കുന്നവരാണ്. ആ ഭരണത്തിന്റെ അവസാനം മഹ്ബൂബ മുഫ്തി ജയിലിലായത്. ആ സംസ്ഥാനത്തെ വെട്ടിമുറിച്ചത്. ജമ്മുവില്‍ കൂടുതല്‍ സീറ്റ് ഉണ്ടാക്കി ഭരണം പിടിക്കാന്‍ ശ്രമിക്കുന്നത് പോലെയുള്ള വാര്‍ത്തകള്‍ ഒക്കെ ഞങ്ങളും പത്രത്തില്‍ വായിച്ചവരാണ്. അറക്കുന്നതിന് മുമ്പ് കറന്നെടുക്കുകയെന്ന ചൊല്ലുണ്ട്. അങ്ങിനെ കറക്കാന്‍ ലീഗിനെ കിട്ടില്ല.
advertisement
ഞങ്ങള്‍ക്കൊരു നേതാവുണ്ട്. സി.എച്ച് മുഹമ്മദ് കോയയാണത്. ബഹറില്‍ മുസല്ലയിട്ട് നിസ്‌കരിച്ചാലും ആര്‍.എസ്.എസിനെ വിശ്വസിക്കരുതെന്ന് സി.എച്ച് പറഞ്ഞു. നിങ്ങളുടെ നാല് അപ്പക്കഷ്ണത്തിന് വേണ്ടി സമുദായത്തിന്റെ വികാരങ്ങളെ അടിയറവെക്കാന്‍ ലീഗിനെ കിട്ടില്ല. ഒരു കാര്യം ഓര്‍ത്തോ, ഞങ്ങള്‍ സി.പി.എം അല്ല. കിട്ടുന്ന അപ്പക്കഷ്ണത്തിന് വേണ്ടി ഇരുട്ടിന്റെ മറവല്‍ നിങ്ങളുമായി കോംപ്രമൈസ് ചെയ്യാന്‍ ഞങ്ങളെ കിട്ടില്ല'- ഷാജി പറഞ്ഞു.
advertisement
പാണക്കാട് തങ്ങള്‍ മോദിയെ ആക്ഷേപിക്കുന്നില്ല എന്നാണു പറയുന്നത്. കുറച്ചു ദിവസം സി.പി.എം നേതാക്കളും പറഞ്ഞത് ഇത് പോലെ തന്നെയാണ്. ഞങ്ങളെ തങ്ങളൊന്നും പറയുന്നില്ലെന്നു. ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം. പാണക്കാട് തങ്ങള്‍മാര്‍ എപ്പോഴും വളറെ മയത്തിലെ സംസാരിക്കൂ. അത് കണ്ടു അവര്‍ക്ക് മോഡി ഫാസിസ്റ്റു ആണെന്ന് അഭിപ്രായം ഇല്ലെന്നു വിചാരിക്കണ്ട. അവര്‍ പറയാന്‍ പറയുന്നതാണ് ഞങ്ങള്‍ ഈ പ്രസംഗിക്കുന്നത്.- ഷാജി വ്യക്തമാക്കി.
advertisement
കേരളത്തില്‍ ബിജെപിക്ക് ഏറ്റവും യോജിക്കാവുന്ന പാര്‍ടി മുസ്ലിംലീഗാണെന്നായിരുന്നു ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിന്റെ പ്രസ്താവന. ബിജെപി കേരളത്തില്‍ ലീഗുമായി സഖ്യമുണ്ടാക്കണമെന്നും മുഖ്യമന്ത്രിസ്ഥാനം ലീഗിന് നല്‍കണമെന്നും ബിജെപി ബൗദ്ധിക സെല്‍ മുന്‍ തലവന്‍കൂടിയായ മോഹന്‍ദാസ് പറഞ്ഞിരുന്നു. പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ ഇ ടി മുഹമ്മദ് ബഷീറോ നരേന്ദ്ര മോദിയെ ഫാസിസ്റ്റ് എന്ന് വിളിച്ചിട്ടില്ലെ. ലീഗ് തറവാടികളുടെ പാര്‍ട്ടിയാണ്. അവര്‍ വാക്ക് മാറില്ല. അതിനാല്‍ അവരുമായി രാഷ്ട്രീയ സഖ്യം തെറ്റല്ല. ആവശ്യമെങ്കില്‍ താന്‍ മുന്‍കൈയെടുക്കും.- ഇതായിരുന്നു ടിജി മോഹന്‍ദാസിന്റെ വാക്കുകള്‍.
advertisement
ആര്‍എസ്എസ് വര്‍ഗീയ സംഘടനയാണെന്നും ലീഗ് പറഞ്ഞിട്ടില്ല. പറയുന്നതെല്ലാം കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുമാണ്. കേരളത്തില്‍ ബിജെപിയെ ആക്രമിക്കുന്നവരുടെ എണ്ണമെടുത്താല്‍ ലീഗിന് 20-ാം സ്ഥാനം മാത്രമേയുള്ളൂവെന്നും ടി ജി മോഹന്‍ദാസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അറക്കുന്നതിന് മുമ്പ് കറന്നെടുക്കുകയെന്ന ചൊല്ലുണ്ട്, അങ്ങിനെ കറക്കാന്‍ ലീഗിനെ കിട്ടില്ല'; ടിജി മോഹൻദാസിന് മറുപടിയുമായി കെഎം ഷാജി
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement