. Sugathakumari Passes Away | മണ്ണിനും മനുഷ്യനും മാതൃഭാഷയ്ക്കും വേണ്ടി പോരാടിയ കവിയത്രി: കെ.സുരേന്ദ്രൻ

Last Updated:

കാവ്യ കൃതികളിലൂടെ സഹൃദയരുടെ മനസ് കവരാൻ സു​ഗതകുമാരിക്കായി. അവരുടെ വിയോ​ഗത്തിൽ എല്ലാ മലയാളികളുടേയും ദുഖത്തിൽ പങ്കു ചേരുന്നതായും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ജനിച്ച മണ്ണിനോടും സഹജീവികളോടും മാതൃഭാഷയോടും പ്രതിബദ്ധതയുള്ള കവയത്രിയായിരുന്നു സു​ഗതകുമാരി ടീച്ചറെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. മധുരമായ കവിതകൾ എഴുതുമ്പോഴും പ്രകൃതിക്ക് എതിരായ നീക്കം വന്നാൽ സമരമുഖത്ത് ഇറങ്ങുകയും സ്ത്രീകളുടെ കണ്ണീരൊപ്പാൻ അഭയഹസ്തമേകുകയും ചെയ്യുന്ന പകരക്കാരില്ലാത്ത ആശാകേന്ദ്രമായിരുന്നു മലയാളിക്ക് സു​ഗതകുമാരി ടീച്ചർ.
ടീച്ചറുടെ വിയോ​ഗം കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ്. ഒരു കവയത്രിക്ക് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും എങ്ങനെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യം ആകാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവർ.
You may also like:മര്യാദയില്ലാത്ത ഒരു പൂച്ച; വിശന്നപ്പോൾ എടുത്തുതിന്നത് ഉടമസ്ഥന്റെ ഡിഗ്രി സർട്ടിഫിക്കറ്റ്, എന്നിട്ട് ഒരു അട്ടഹാസവും [NEWS]Two-Year-old Sexually Assaulted | രണ്ടു വയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി ബന്ധു [NEWS] ജയിലിൽ പരീക്ഷാകേന്ദ്രം ഒരുക്കി കണ്ണൂർ സർവ്വകലാശാല; ജയിലിൽ പരീക്ഷാകേന്ദ്രം കോവിഡ് പശ്ചാത്തലത്തിൽ [NEWS]
ബാല​ഗോകുലം, തപസ്യ തുടങ്ങിയ സംഘടനകളുമായി അവരുടെ ബന്ധം ആശയപരവും ദൃഢവുമായിരുന്നു. ആറന്മുളയുടെ പൈതൃകവും പരിസ്ഥിതിയും തകർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ നടന്ന സമരത്തിൽ അവരുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞു.
advertisement
തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോഴും ആരുമായും ശത്രുത ഉണ്ടാകാതിരിക്കാനും എല്ലാവരെയും ചേർത്തു നിർത്താനും സാധിച്ചത് അവരിലെ അമ്മ മനസിന്റെ നന്മയാണ്. അധികാരവും പണവും ഉപയോ​ഗിച്ച് കേരളത്തിലെ പെൺകുട്ടികളെ പിച്ചിചീന്താൻ ചിലർ ഒരുങ്ങിയപ്പോൾ ഇരകളുടെ ഒപ്പം നിൽക്കാൻ കവയത്രി ഉണ്ടായിരുന്നു.
സൈലന്റ് വാലി പ്രക്ഷോഭം മുതൽ സൈബർ ഇടങ്ങളിലെ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾക്ക് എതിരെ വരെ അവർ പോരാടി. മുത്തുച്ചിപ്പി, അമ്പലമണി, തുലാവർഷപ്പച്ച, രാധയെത്തേടി, ഗജേന്ദ്രമോക്ഷം, കാളിയ മർദ്ദനം, കൃഷ്ണ നീയെന്നെ അറിയില്ല, കുറിഞ്ഞിപ്പൂക്കൾ, നന്ദി, ഒരു സ്വപ്‌നം, പവിഴമല്ലി, പെൺകുഞ്ഞ്, രാത്രി മഴ തുടങ്ങിയ കാവ്യ കൃതികളിലൂടെ സഹൃദയരുടെ മനസ് കവരാൻ സു​ഗതകുമാരിക്കായി. അവരുടെ വിയോ​ഗത്തിൽ എല്ലാ മലയാളികളുടേയും ദുഖത്തിൽ പങ്കു ചേരുന്നതായും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
. Sugathakumari Passes Away | മണ്ണിനും മനുഷ്യനും മാതൃഭാഷയ്ക്കും വേണ്ടി പോരാടിയ കവിയത്രി: കെ.സുരേന്ദ്രൻ
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement