തൃശ്ശൂർ: കഞ്ചാവ് കേസ് പ്രതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. പത്ത് കിലോ കഞ്ചാവുമായി അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ഷെമീറിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബുധനാഴ്ചയാണ് ഷെമീര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റില്‍ വെച്ചാണ് ഈസ്റ്റ് പോലീസ് ഷെമീറിനെ അറസ്റ്റ് ചെയ്തത്. ഷെമീറിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. തലയിലും നെറ്റിയിലും മുറിവുകളും മുഖത്ത് ക്ഷതവുമുണ്ട്.
മരണത്തിന് മുമ്പ് പൊലീസ് സ്‌റ്റേഷനിൽ വെച്ച് കാണുമ്പോൾ ഷെമീറിന്റെ നെറ്റിയിലെ മുറിയിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
പത്ത് കിലോ കഞ്ചാവുമായി ഷെമീറും ഭാര്യയും രണ്ട് സുഹൃത്തുക്കളും കഴിഞ്ഞ ചൊവ്വാഴ്ചയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഷെമീറിനെ റിമാന്റ് പ്രതികളെ താമസിപ്പിക്കുന്ന അമ്പിളിക്കല കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി.
അവിടെ വച്ച് കുഴഞ്ഞു വീണതിനാല്‍ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരോപണങ്ങള്‍ പൊലീസ് നിഷേധിക്കുകയാണ്. കോവിഡ് കെയര്‍ സെന്ററില്‍ വച്ച് ഷെമീറിന് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായെന്നും പൊലീസ് പറയുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
കഞ്ചാവ് പ്രതി ചികിത്സയ്ക്കിടെ മരിച്ച സംഭവം; മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ; ദുരൂഹതയെന്ന് ബന്ധുക്കൾ
ഓപ്പറേഷന് 'അരിക്കൊമ്പന്' വൈകും; 29 വരെ മയക്കുവെടി വെക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്
'നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി; രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടു'; കെ സുരേന്ദ്രന്
കോഴിക്കോട് മെഡിക്കൽകോളേജിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ടു; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ