KR Gouri Amma | കെ ആർ ഗൗരിയമ്മയുടെ നില ഗുരുതരമായി തുടരുന്നു; മുഖ്യമന്ത്രി സന്ദർശിച്ചു

Last Updated:

രണ്ടാഴ്ച മുമ്പ് ആയിരുന്നു ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് ഗൗരിയമ്മ താമസം മാറ്റിയത്.

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ചികിത്സയിൽ കഴിയുന്ന ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.
അതേസമയം, ഒടുവിൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ തീവ്രപരിചരണ വിഭാഗത്തിൽ ഗൗരിയമ്മ ചികിത്സയിൽ തുടരുകയാണ്. ഇപ്പോൾ ഡോക്ടർമാർ ശ്രമിക്കുന്നത് അണുബാധ നിയന്ത്രിക്കാനാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അണുബാധയെ തുടർന്ന് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 102 വയസുണ്ട് ഗൗരിയമ്മയ്ക്ക്. രണ്ടാഴ്ച മുമ്പ് ആയിരുന്നു ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് ഗൗരിയമ്മ താമസം മാറ്റിയത്.
കെ ആർ ഗൗരിയമ്മയെ പനിയും ശ്വാസ തടസ്സവും കാരണം ഗൗരിയമ്മയെ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കോവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചു.
advertisement
ആഴ്ചകൾക്ക് മുൻപാണ് 102കാരിയായ കെ ആർ ഗൗരിയമ്മ, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടിൽ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് പോലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
സജീവ രാഷ്ട്രീയത്തിലിരിക്കെ തട്ടകമായിരുന്ന തിരുവനന്തപുരത്തേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഗൗരിയമ്മ മടങ്ങിയെത്തിയത്. വഴുതക്കാട്ടെ ഉദാരശിരോമണി റോഡിലെ തറയിൽ വീട്ടിൽ സഹോദരി ​ഗോമതിയുടെ മകൾ പ്രൊഫ. പി.​സി. ബീ​നാ​കു​മാ​രി​ക്ക് ഒപ്പമാണ് ​ഗൗരിയമ്മ താമസിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KR Gouri Amma | കെ ആർ ഗൗരിയമ്മയുടെ നില ഗുരുതരമായി തുടരുന്നു; മുഖ്യമന്ത്രി സന്ദർശിച്ചു
Next Article
advertisement
'അധ്യാപികമാർക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികൾക്ക്?' ഹിജാബ് വിവാദത്തിൽ  ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ
'അധ്യാപികമാർക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികൾക്ക്?': ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ
  • ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ ഹിജാബ് വിവാദത്തിൽ പ്രതികരിച്ചു.

  • ഹിജാബ് ധരിച്ചതിന് സ്കൂളിൽ നിന്നും മാനസിക പീഡനം നേരിട്ടുവെന്ന് വിദ്യാർത്ഥിനിയുടെ പിതാവ്.

  • ഹിജാബ് വിവാദത്തെ തുടർന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് പൊലീസ് സംരക്ഷണം അനുവദിച്ചു.

View All
advertisement