'നരേന്ദ്ര മോദി അപ്പൂപ്പന്'; ജന്മദിന ആശംസ സന്ദേശവുമായി ദേവനന്ദയും സംവിധായകൻ ജൂഡും
- Published by:Sarika KP
- news18-malayalam
Last Updated:
ജന്മദിനം ആഘോഷിക്കുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി മോദി അപ്പൂപ്പന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ എന്ന് പറഞ്ഞുകൊണ്ടാണ് ദേവനന്ദയുടെ വീഡിയോ പങ്കുവച്ചത്.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ നിരവധി പേരാണ് ആശംസയറിയിച്ച് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. മോദിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കാനാണ് ബിജെപി തീരുമാനം. ഇതിന്റെ ഭാഗമായി കേരളത്തിലെ ബിജെപിയും രംഗത്തുണ്ട്. രാഷ്ട്രസേവനം നിത്യ സാധനയാക്കിയ ഭാരതാംബയുടെ ഉപാസകൻ തന്റെ ജീവിതയാത്രയിൽ 73 വർഷങ്ങൾ പിന്നിടുന്നുവെന്നും പ്രിയ നരേന്ദ്രമോദിജിക്ക് ജന്മദിനാശംസകൾ നേരുന്നുവെന്നും കുറിച്ചു കൊണ്ടാണ് ബിജെപി ആശംസയറിയിച്ചത്.
ഇതിനു പുറമെ സംവിധായകൻ ജൂഡ് ആന്റണി, , ചലച്ചിത്ര ബാലതാരം ദേവനന്ദ , ടെലിവിഷൻ താരം ശശാങ്കൻ, ചലചിത്ര താരം അനു, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരുൾപ്പെടെ ആശംസ അറിയിച്ചിട്ടുണ്ട്. ഇവരുടെ ആശംസാ സന്ദേശത്തിന്റെ വീഡിയോ ബിജെപി ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
പ്രധാനമന്ത്രിക്ക് ആശംസകൾ നേരുന്നതിനോടൊപ്പം ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെയെന്നും ജൂഡ് ആന്റണി പറഞ്ഞു. ‘‘സെപ്റ്റംബർ 17ന് ജന്മദിനം ആഘോഷിക്കുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്പൂപ്പന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ എന്ന് പറഞ്ഞുകൊണ്ടാണ് ചലച്ചിത്ര ബാലതാരം ദേവനന്ദയുടെ വീഡിയോ പങ്കുവച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
September 17, 2023 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നരേന്ദ്ര മോദി അപ്പൂപ്പന്'; ജന്മദിന ആശംസ സന്ദേശവുമായി ദേവനന്ദയും സംവിധായകൻ ജൂഡും